അറ്റ്ലാന്റാ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ
അഭിലാഷമായിരുന്ന വൈദീക വസതി ജനുവരി 31-ന് വൈകുന്നേരം 6 മണിക്ക് ചിക്കാഗോ
രൂപതാ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത് വെഞ്ചരിപ്പ് കര്‍മ്മം
നടത്തുകയുണ്ടായി.
വൈകുന്നേരം 4 മണിക്ക് മാര്‍ ജേക്കബ്
അങ്ങാടിയത്തിനും, ക്നാനായ റീജിയന് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാലിനും
ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് സ്വീകരണം നല്‍കുകയും തുടര്‍ന്ന് ആഘോഷകരമായ
ദിവ്യബലി നടത്തപ്പെട്ടു. ദിവ്യബലിയെ തുടര്‍ന്ന് വൈദീക മന്ദിരത്തിന്റെ
കൂദാശാ കര്‍മം നടത്തപ്പെടുകയുണ്ടായി. ഫാ. ജോസഫ് മുല്ലക്കര, ഫാ. ജോസഫ്
പൊറ്റമ്മേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ജെമി
പുതുശേരിയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന
പൊതുയോഗത്തില്‍ ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന് മാര്‍ ജേക്കബ്
അങ്ങാടിയത്തും, ഫാ. മുളവനാലും ഏവരേയും അനുമോദിക്കുകയുണ്ടായി.
കൈക്കാരന്മാരായ തമ്പു പുളിമൂട്ടില്‍, ബേബി ഇല്ലാക്കാട്ടില്‍, സജി
പാറാനിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മേഴ്സി
പാട്ടക്കണ്ടം, ജാക്സണ് കുടിലില്‍, സന്തോഷ് ഉപ്പൂട്ടില്‍ എന്നിവര്‍
സ്നേഹവിരുന്നിന് നേതൃത്വം നല്കി. അസോസിയേഷന് പ്രസിഡന്റ് അലക്സ്
അത്തിമറ്റം ആശംസകള്‍ അര്‍പ്പിച്ചു. അറ്റ്ലാന്റാ യൂണീറ്റ് ഏവര്‍ക്കും
മാതൃകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. വൈകിട്ട് എട്ടുമണിയോടെ
പരിപാടികള്‍ക്ക് തിരശീല വീണു.