ഓറഞ്ച് ബര്‍ഗ്, ന്യൂയോര്‍ക്ക്: സംഗീതസപര്യ ജീവിതവ്രതമാക്കിയ കെ.ഐ
അലക്സാണ്ടറുടെ സാധക മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന
എം.ജി. ശ്രീകുമാറിന്റെ സ്നേഹസംഗീതം ഗാനമേളയുടെ ടിക്കറ്റ് വില്‍പ്പന കിക്ക്ഓഫ് റോക്ക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ നിര്‍വഹിച്ചു.
ജോര്‍ജ് തുമ്പയില്‍ അധ്യക്ഷത വഹിച്ചു.
മെയ് 14-ന് ക്ലാര്‍ക്ക്സ് ടൗണ്‍ സൗത്ത് സ്കൂളിലാണ് എം.ജി. ശ്രീകുമാര്‍, രഞ്ജിനി
ജോസ്, അനൂപ്, സമ്മി സാമുവേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന ഗാനമേള.
അലക്സാണ്ടറും ഗായകസംഘത്തിലുണ്ട്. ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ പാശ്ചാത്തലത്തില്‍ യേശു ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ് സ്നേഹസംഗീതം എം ജി ശ്രീകുമാര്‍ പറയുകയുണ്ടായി.
മികച്ച ഗായകനായ
അലക്സാണ്ടര്‍ നല്കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നു ഡോ. ആനി പോള്‍
അനുസ്മരിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലഡല്‍ഫിയ
മേഖലകളില്‍ അദ്ദേഹം സ്കൂളുകള്‍
നടത്തുകയും ഒട്ടേറെ വിദ്യാര്‍ത്ഥികളെ സംഗീത രംഗത്തേയ്ക്ക്
കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നു. നൃത്ത വിദ്യാലയങ്ങളെന്ന പോലെ
കര്‍ണ്ണാടക സംഗീതത്തിലൂടെ ഇന്ത്യന്‍ സംസ്കാരവും മൂല്യങ്ങളുമാണ്
യുവതലമുറയിലേക്ക് കൈമാറുന്നത്. ഇത് തികച്ചും പ്രോത്സാഹനവും
അഭിനന്ദനവും അര്‍ഹിക്കുന്നു.
ക്രൈസ്തവ ഭക്തിഗാനങ്ങലാണ്
സ്നേഹസംഗീതം. ഈ രംഗത്തെ മികച്ച ഗാനങ്ങള്‍ പുതുമയാര്‍ന്ന രീതിയില്‍
അവതരിപ്പിക്കുമ്പോള്‍ അതൊരു വ്യത്യസ്താനുഭവമായിരിക്കുമെന്ന്
അലക്സണ്ടര്‍ പറഞ്ഞു. നേരത്തെ കാനഡയില്‍ അവതരിപ്പിച്ച വലിയ ജനപ്രീതി നേടിയ
പരിപാടിയാണിത്. ഈ പ്രോഗ്രാം സ്പോണ്സര് ചെയ്യാന്‍ തനിക്കും സാധക
മ്യൂസിക്കിനും കഴിഞ്ഞതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
സുനില്‍
ട്രൈസ്റ്റാര്‍, പോള്‍ കറുകപ്പള്ളി, ഷാജിമോന്‍ വെട്ടം, ഏലിയാസ് വര്‍ക്കി, മിത്രാസ് രാജന്, ബിന്ധ്യ പ്രസാദ്, ദാസ് കണ്ണം കുഴി, ഹരികുമാര്‍ രാജന്, ബോബി തോമസ്, റോയ് കെ. ജോര്‍ജ്, രാജു യോഹന്നാന്, ഷിബു പീറ്റര്‍, വിവേക് നായര്‍, മുഖ്യ സ്പൊണ്‍സര്‍ പ്രസാദ് മാത്യു
തുടങ്ങി ഒട്ടേറെ
പേര് പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. പോസ്റ്ററിന്റെ കിക്ക്ഓഫ് ജോര്‍ജ്
തുമ്പയില്‍ നിര്‍വഹിച്ചു. ജോണ്‍ മാത്യു ആയിരുന്നു എംസി.
കുട്ടികളെ സംഗീതം പഠിപ്പിക്കുന്നതിനും ടിക്കറ്റിനും വിവരങ്ങള്‍ക്കും കെ.ഐ.
അലക്സാണ്ടര്‍ 267 632 1557; alexkignatious@gmail.com