ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്സലന്‍സ്
അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം
പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു .
തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍
അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി
പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍
സ്വീകരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു.
ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ 2016
മാര്‍ച്ച് 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങില്‍
വെച്ചാണ് അവാര്‍ഡ് ദാനം.
അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും,
അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, http://www.namam.org/ എന്ന
വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് . കൂടുതല്‍
വിശദാംശങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ് .
അവാര്‍ഡ് ജേതാക്കളെ
നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ് . തിരുവിതാംകൂര്‍
രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍, ലോക് സഭ
അംഗം പ്രൊഫ. റിച്ചാര്‍ഡ് ഹെ, ചലച്ചിത്ര താരം മുകുന്ദന് മേനോന്, സാമൂഹ്യ
പ്രവര്ത്തകന് വേദ് ചൗധരി, സീനിയര്‍ റിസര്‍ച്ച് സൈന്റിസ്റ്റ് രാമന്
പ്രേമചന്ദ്രന് എന്നിവരാണ് അംഗങ്ങള്‍.