ലിവര്‍പൂള്‍: ഫാ. ബാബു അപ്പാടന്റെ നേതൃത്വത്തിലുള്ള വിശുദ്ധനാട് തീര്‍ഥാടനം
ഓഗസ്റ്റ് 23ന് ആരംഭിക്കും. എട്ട് പകലും ഏഴ് രാത്രിയും ഉള്‍പ്പെടെയുള്ള ഒട്ടനവധി
വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ ദിവസവും ദിവ്യബലിയും കാല്‍വരിയില്‍
കുരിശിന്റെ വഴിയും ജോര്‍ദാന്‍ നദിക്കരയില്‍ മാമ്മോദീസ നവീകരണം, വൈകുന്നേരങ്ങളില്‍
പ്രാര്‍ഥനയും ഗ്രൂപ്പ് ഷെയറിംഗ് എന്നിവയും നടക്കും.
എട്ടു വയസിനു മുകളില്‍
പ്രായമുള്ള കുട്ടികള്‍ക്കും തീര്‍ഥാടനത്തില്‍ പങ്കാളികളാകാവുന്നതാണ്.
മാഞ്ചസ്റ്റര്‍ എയര്പോര്ട്ടില്നിന്നുമാണ് തീര്‍ഥാടനം ആരംഭിക്കുന്നത്. കൂടുതല്‍
വിവരങ്ങള്‍ക്ക് അനു ബേബി 07551006196, ജെറിന് വര്‍ഗീസ് 07503919598.