ബ്രോക്കന്‍ബൊ(ഒക്കലഹോമ): നോര്‍ത്ത്
അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നേറ്റീവ് അമേരിക്കന്‍
മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ 10 വരെ ബ്രോക്കന്‍ബൊ,
പോള്സം ക്യാമ്പില്‍ ഒക്കലഹോമ ചോക്ക്ടൗ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തിയ വി.ബി.എസ്. സമാപിച്ചു.
ബൈബിള്‍ പഠനം,കൗണ്‍സിലിംഗ്, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, ആരാധന, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നീ പരിപാടികള്‍ വി.ബി.എസ്സിനെ സജ്ജീവമാക്കി.
ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ആരോഗ്യപ്രശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡോ. ഫെയ് സൈമണ്‍ മറുപടി നല്കി.
റവ.ജെയിംസ് തോമസ്, റവ.ഷിബി എബ്രഹാം, എന്നിവര്‍ ബൈബിള്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
പാട്രിക് മരുതുംമൂട്ടില്‍, അമ്മു വില്‍സണ്‍, ഷീബാ കെ., നെവിന് ജി.
എന്നിവര്‍ സംഗീത പരിശീലകരായും സ്റ്റെഫ്നി, ജിജൊ, കെവിന് ചെറിയാന്,
ലോറെന്.സി., സൂസന് ജെ, ജൂലിയാന് കെ, ഹന്ന ജോണ്‍, ലിസ, ജൂലി പി.,
എന്നിവര്‍ അദ്ധ്യാപകരായും പ്രവര്‍ത്തിച്ചു. വി.ബി.എസ്സില്‍
പങ്കെടുത്തവര്‍ക്ക് രുചികരമായ ഭക്ഷണം നല്‍കുന്നതിന് എബ്രഹാം മാത്യു,
ജോര്‍ജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ കഠിന
പ്രയത്നം ചെയ്തു. വി.ബി.എസ്സിന്റെ ലീഡറായി കെസ്സിയ റിനുവും ക്യാമ്പ്
കോര്‍ഡിനേറ്ററായി ഒ.സി. എബ്രഹാമും പ്രവര്‍ത്തിച്ചു. സമാപനദിവസം സമര്‍പ്പണ
ശുശ്രൂഷയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.