ഫിലദല്‍ഫിയ : ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം വന്‍ വിജയം,
2016 - 2018 കാലയളവില്‍ ഫോമയെ നയിക്കുവാന്‍ തയാറെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കരുതി വച്ചിരുന്ന പത്രക്കാരുടെയും ചാനല്‍ പ്രതിനിധികളുടെ മൂര്‍ച്ചയുള്ള ചോദ്യങ്ങളില്‍ പലപ്പോഴും സ്ഥാനാര്‍ഥികള്‍ പതറിപ്പോയെങ്കിലും ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ വാദമുഖങ്ങളും ആശയങ്ങളും തടിച്ചു കൂടിയ പ്രതിനിധികള്‍ക്ക് മുന്പില് നിരത്തി.
പരിപാടിയില്‍ പങ്കെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ബെന്നി വാച്ചാച്ചിറയും സ്റ്റാന്‍ലി കളത്തിലും പക്വതയോടെ അവരവരുടെ വാദഗതികളും ആശയങ്ങളും അവതരിപ്പിച്ചു, ഫോമ ജന്മമെടുത്ത 2008 നു ശേഷം 2012 ല്‍ ന്യൂ യോര്‍ക്കിലും ശേഷം ഫിലദല്ഫിയയിലും 2018 ലും 2020 ലും വീണ്ടും ന്യൂ യോര്‍ക്കിലും എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ഫോമ കണ്‍വന്‍ഷനുകള്‍ ട്രൈ സ്റ്റേറ്റ് ഏരിയയില്‍ മാത്രം മതിയോ അതോ മറ്റു സംസ്ഥാനങ്ങള്‍ക്ക് കണ്വന്ഷന് നടത്തുവാനുള്ള അവസരം വേണ്ടേ എന്നുള്ള ചോദ്യം സ്റ്റാന്ലിയോടായിരുന്നു പത്രക്കാര് ഉന്നയിച്ചത്,ന്യൂ യോര്‍ക്ക് സിറ്റിയില്‍ കണ്വന്ഷന് നടത്തിയിട്ടില്ല മറിച്ച് നടന്നു എന്ന് പറയുന്നത് ഷിപ്പില്‍ ആയിരുന്നു എന്നും ആളുകള്‍ക്ക് ന്യൂ യോര്‍ക്ക് സിറ്റി കാണുവാന്‍ ഒരു അവസരമായിരിക്കുമെന്നും അത് എന്ന് സ്റ്റാന്‍ലി മറുപടി പറഞ്ഞു, അതെ സമയം ബെന്നി വാച്ചാച്ചിറയു ടെ മറുപടി ഫോമ രൂപം കൊണ്ടതിനു ശേഷം നടന്ന കണ്‍വന്‍ഷനുകള്‍ ഒക്കെ ട്രൈ സ്റ്റേറ്റ് ഏരിയയില്‍ ആയിരുന്നു എന്നും അങ്ങനെ ഒരു റീജിയണ്‍ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ റീജിയണ്കള്ക്കും അതിനു അവകാശം ഉണ്ടെന്നും ചിക്കാഗോയില്‍ ഇത് വരെ ഒരു കണ്വന്ഷന് നടത്തിയിട്ടില്ല എന്നും 2018 ല്‍ അതിനു എല്ലാവരും വേദി ഒരുക്കിതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സെക്രട്ടറി സ്ഥാനത്തേ യ്ക് മത്സരിക്കുന്ന ജിബി തോമസ് (ന്യൂജേഴ്സി), ജോസ് എബ്രഹാം (ന്യൂ യോര്‍ക്ക് ) എന്നിവര്‍ തങ്ങളുടെ സ്വത സിദ്ധമായ ശൈലിയില്‍ ചോദ്യങ്ങളെ നേരിട്ടു.ജിബി തോമസ് അമേരിക്കയിലെ ചെറുപ്പക്കാരെ മുഖ്യധരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു, താന്‍ നേതൃത്വം കൊടുത്തു വിജയിപ്പിച്ച യങ്ങ് പ്രൊഫെഷണല്‍ സമ്മിറ്റ് പോലെയുള്ള പരിപാടികള്‍ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനു സഹായിക്കുമെന്നും യുവജനങ്ങളടക്കം അനേകം ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുവാനും സമ്മിറ്റ് സഹായിച്ചു എന്നും ഇനിയും ഫോമ അവര്‍ക്ക് വേണ്ടി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കെണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ജോസ് അബ്രഹാമിന് പറയുവാനുള്ളത് ആര് സി സി പ്രൊജക്റ്റ് നെ ക്കുറിച്ച് ആയിരുന്നു, ആര് സി സി പ്രൊജക്റ്റ് വിജയിപ്പിക്കുന്നതും അത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കാന്‍സര്‍ പെഷ്യന്റ്സ് നു സഹായകരമാകുമെന്നും ജോസ് പറയുകയുണ്ടായി.
ഫോമയുടെ ട്രെഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ചിക്കാഗോയില്‍ നിന്നുള്ള ജോസി കുരിശിങ്കലിന്റെ ഊഴമായിരുന്നു, തന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫോമയ്ക്ക് ലഭിക്കുന്ന ഓരോ ഡോളറും വളരെ സൂക്ഷ്മതയോടെ വിനിയോഗിക്കുമെന്നും കമ്മിറ്റിയോട് ചേര്‍ന്ന് മുഴുവന്‍ സമയ പ്രവര്ത്തകന് ആകുമെന്നും പ്രസിഡന്റും ട്രെഷററും ചിക്കാഗോയില്‍ നിന്ന് തന്നെ ആയാല്‍ അത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബെന്നി വാച്ചാച്ചിറയും സെക്രട്ടറി സ്ഥാനാര്‍ഥിയായ ജിബി തോമസും താനും വിഭാവനം ചെയുന്നത് പോലെ ചിക്കാഗോ നിവാസികളുടെ ചിരകാല സ്വപ്നമായ 2018 കണ്വന്ഷന് തന്റെ സ്വന്തം നാട്ടില്‍ നടത്തുവാന്‍ സാധിക്കുമെന്നും അതിനു എല്ലാവരുടെയും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റൊരു സ്ഥാനാര്‍ഥി ബിജു തോമസ് പന്തളം ചില സാങ്കേതിക കാരണങ്ങളാല്‍ എത്തിയിരുന്നില്ല.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി മൂന്ന് പേരായിരുന്നു മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിന് എത്തിയിരുന്നത്. സണ്ണി എബ്രഹാം (ഫിലദല്‍ഫിയ),റെനി പൗലോസ് ( സാന്‍ ഫ്രാന്‍സിസ്കോ ) ലാലി കളപ്പുരക്കല്‍ ( ന്യൂ യോര്‍ക്ക് ) എന്നിവര്‍ അവരുടെ തുടക്കം മുതല്‍ നടത്തിയിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും അങ്ങനെ നേടിയ അനുഭവ സമ്പത്ത് ഫോമയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അറിയിച്ചു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടുര്‍ ഡേവിഡ് (ഡിറ്റ്റോയിറ്റ്) കുര്യന് ഉമ്മന്‍ (ന്യൂയോര്‍ക്ക് ) എന്നിവര്‍ വേദിയില്‍ എത്തിയിരുന്നു. ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്ക് ഷിനു ജോസഫ് ( ന്യൂ യോര്‍ക്ക് ) അലക്സ് അലക്സാണ്ടര്‍ (ഫിലദല്‍ഫിയ) എന്നിവരും ഫോമയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആകുവാന്‍ സമയം കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്തു.
ഫോമയുടെ വിമന്‍സ് ഫോറം പ്രതിനിധി ആയി ഫിലദല്ഫിയയില് നിന്നും രേഖ ഫിലിപ്പ് , നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിറിയക് കുര്യന് (ന്യൂജേഴ്സി), സഖറിയാസ് കുര്യന് പെരിയപ്പുറം തുടങ്ങിയവരും മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിന് എത്തിയിരുന്നു, രാജ് കുറുപ്പ്,(ഡി സി) രാജു വര്‍ഗീസ് (ന്യൂജേഴ്സി), അനിയന് ജോര്‍ജ് (ന്യൂജേഴ്സി),അലക്സ് ജോണ്‍ (ന്യൂജേഴ്സി) എന്നിവരടങ്ങിയ പാനല്‍ ആണ് സ്ഥാനാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിച്ചത് . മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം മോഡറേറ്റര്‍ ആയിരുന്ന വില്‍സണ്‍ പാലത്തിങ്കല്‍,മധു രാജന് എന്നിവര്‍ മികച്ച രീതിയിലാണ് പ്രോഗ്രാം മുന്നോട്ടു കൊണ്ട് പോയത്.
300 ല്‍ പരം ഫോമ ഡെലിഗേറ്റുകളും അതിലേറെ പ്രവര്‍ത്തകരും പങ്കെടുത്ത ഫോമ മിഡ് അതലാന്റിക് റീജിനല്‍ കണ്‍വന്‍ഷനു ചുക്കാന്‍ പിടിച്ചത് ചെയര്മാന് യോഹന്നാന് ശങ്കരത്തിലും ഫോമ മിഡ് അതലാന്റിക് റീജിനല്‍ വൈസ് പ്രസിഡന്റ് ജിബി തോമസും വില്‍സണ്‍ പാലത്തിങ്കല്‍,മധു രാജന്, ചെറിയാന് കോശി,വിവിധ അസോസിയേഷനുകളുടെ പ്രസിഡന്റ്മാരായ ബോബി തോമസ്,അലക്സ് മാത്യു, സണ്ണി എബ്രഹാം, ഏലിയാസ് പോള്‍,ജോര്‍ജ് എബ്രഹാം,നിവെദാ രാജന് തുടങ്ങിയവര്‍ ആയിരുന്നു.
രാജു പള്ളത്ത്,(ഏഷ്യാനെറ്റ്) സുനില്‍ ട്രൈസ്റ്റാര്‍ (പ്രവാസി ചാനല്‍) ജോസ് കാടാപ്പുറം ( കൈരളി ടിവി ) ജോര്‍ജ് ജോസഫ് (ഇ മലയാളി) ജോബി ജോര്‍ജ് (മലയാളം പത്രം ) വിന്‍സെന്റ് ഇമ്മാനുവേല്‍ (കേരള എക്സ്പ്രസ്സ്, ഏഷ്യാനെറ്റ്) എബ്രഹാം മാത്യു (മലയാളം വാര്‍ത്ത) ജിജി കോശി ( കൈരളി) മധു രാജന് (അശ്വമേധം) ജോസഫ് ഇടിക്കുള (സംഗമം ന്യൂസ്) തുടങ്ങി പ്രമുഖ മാധ്യമങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വന്നു പങ്കെടുത്ത എല്ലാവര്ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു, ഡിന്നറോട് കൂടി പരിപാടികള്‍ സമാപിച്ചു.