കാഞ്ഞിരപ്പള്ളി: നിരവധി പേരില്‍ നിന്ന് ഫ്ളാറ്റ്
പണിതുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്
ഉടമകള്‍ കീഴടങ്ങി. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്.
ആപ്പിള്‍ ഉടമകളായ രാജീവ് ചെറുവാര, സാജു കടവിലാന്‍ എന്നിവര്‍ ഇന്ന് ഉച്ചയ്ക്കാണ്
കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പോലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിച്ചുവരുമ്പോഴാണ്
നാടകീയമായ കീഴടങ്ങല്‍.