Image

ജര്‍മനിയുടെ നികുതിവരുമാനത്തില്‍ റെക്കോഡ്‌ വര്‍ധന

ജോസ്‌ കുമ്പിളുവേലില്‍ Published on 30 January, 2012
ജര്‍മനിയുടെ നികുതിവരുമാനത്തില്‍ റെക്കോഡ്‌ വര്‍ധന
ബര്‍ലിന്‍: ജര്‍മനിയിലെ നികുതി വരുമാനത്തില്‍ ഡിസംബറില്‍ റെക്കോഡ്‌ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍, റവന്യൂ വരുമാനം കൂടുന്ന പ്രവണതയ്‌ക്ക്‌ ഇപ്പോള്‍ വേഗം കുറഞ്ഞിട്ടുണ്‌ടെന്നും വെളിപ്പെടുത്തല്‍.

2011 ഡിസംബറില്‍ രാജ്യത്തിന്റെ നികുതി വിരുമാനം 71 ബില്യന്‍ യൂറോ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച്‌ 4.1 ശതമാനം വര്‍ധനയാണിത്‌.

അതേസമയം, തൊട്ടു മുന്‍ മാസത്തെ അപേക്ഷിച്ച്‌ ഈ വര്‍ധനയില്‍ കാര്യമായ കുറവും രേഖപ്പെടുത്തിയിരിക്കുന്നത്‌. 2010 നവംബറിനെ അപേക്ഷിച്ച്‌ 2011 നവംബറില്‍ 7.6 ശതമാനം നികുതി വര്‍ധനയാണ്‌ ഉണ്‌ടായിരുന്നത്‌. ഒക്‌ടോബറില്‍ 8.5 ശതമാനവും.

നികുതി വരുമാന വളര്‍ച്ചയ്‌ക്ക്‌ 2011ല്‍ ആകമാനം വേഗം കുറയുന്നതാണ്‌ ദൃശ്യമായത്‌. എന്നാല്‍, ആരോഗ്യകരമായി നിലനില്‍ക്കുകയും ചെയ്യുന്നു. ആദ്യ പാദത്തില്‍ 10.8 ശതമാനവും നാലാം പാദത്തില്‍ 6.1 ശതമാനവുമാണ്‌ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്‌.
ജര്‍മനിയുടെ നികുതിവരുമാനത്തില്‍ റെക്കോഡ്‌ വര്‍ധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക