കോല്‍ക്കത്ത: ലോകകപ്പ് നേടിയ ശേഷം സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിരമിക്കേണ്ടതായിരുന്നുവെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന് ഖാന്. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലായ്പോഴും ഇതിന് കഴിഞ്ഞെന്ന് വരില്ലെന്നും ഇമ്രാന് ഖാന് പറഞ്ഞു.
സച്ചിനെ സംബന്ധിച്ച് ലോകകപ്പ് നേടിയപ്പോഴായിരുന്നു വിരമിക്കാനുള്ള ഉചിതമായ സമയമെന്നും ഇമ്രാന് ഖാന് പറഞ്ഞു. എപ്പോള്‍ വിരമിക്കണമെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ഏറെ കുഴയ്ക്കുന്ന പ്രശ്നമാണ്. വലിയ പല താരങ്ങള്‍ക്കും ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായിട്ടില്ലെന്നും ഇമ്രാന് ഖാന് ചൂണ്ടിക്കാട്ടി.