Image

ചിത്രം തെളിഞ്ഞു, 1203 സ്ഥാനാര്‍ഥികള്‍; ഇത് റെക്കോഡ്

Published on 03 May, 2016
ചിത്രം തെളിഞ്ഞു, 1203 സ്ഥാനാര്‍ഥികള്‍; ഇത് റെക്കോഡ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാന ചിത്രം വ്യക്തമായപ്പോള്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ്. 1203 സ്ഥാനാര്‍ഥികളാണ് 140 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. 1647 പേരാണ് ആകെ പത്രിക നല്‍കിയിരുന്നത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 971 പേരാണ് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്145 പേര്‍. കുറവ് മൂന്ന് മണ്ഡലം മാത്രമുള്ള വയനാട്ടിലും. 29 പേരാണ് ഇവിടെ മല്‍സരരംഗത്തുള്ളത്. പത്തനംതിട്ട ജില്ലയില്‍ മാത്രം മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ സ്ഥാനാര്‍ഥികള്‍ കുറഞ്ഞു.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 1094 പുരുഷന്മാരും മത്സരിക്കുന്നു. കൂടുതല്‍ വനിതകള്‍ തിരുവനന്തപുരത്തും (14) എറണാകുളത്തുമാണ് (12). കുറവ് കാസര്‍കോട്ടും (1). ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കടുത്ത മത്സരം നടക്കുന്ന പൂഞ്ഞാറിലാണ്. 17പേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടുന്നു.

ഇവിടെ സ്ഥാനാര്‍ഥികളുടെ പേരു ചേര്‍ക്കാന്‍ രണ്ടു ബാലറ്റ് യൂണിറ്റ് വേണം. ഒരു ബാലറ്റ് യൂണിറ്റില്‍ നോട്ടയടക്കം 16 പേരുകള്‍ ചേര്‍ക്കാനേ കഴിയൂവെന്നതിനാലാണ് രണ്ട് യൂണിറ്റുകള്‍ വേണ്ടിവരുന്നത്. സ്ഥാനാര്‍ഥികളുടെ ചിത്രവും ബാലറ്റ് യൂണിറ്റിലുണ്ടാകുമെന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. 10 ജില്ലകളിലായി 12 യൂണിറ്റുകളില്‍ പുതിയതരം വോട്ടിങ് .മെഷീന്‍ ഉപയോഗിക്കുന്നിടത്ത് വോട്ട് രേഖപ്പെടുത്തിയ വിവരം സ്ലിപ്പായി വോട്ടര്‍ക്കു കാണാം.

ഈ സ്ലിപ് വോട്ടര്‍ക്കു ലഭിക്കില്ല. പ്രത്യേക പെട്ടിയിലേക്കു നിക്ഷേപിക്കപ്പെടും. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിക്കുതന്നെയാണു പതിഞ്ഞതെന്നുറപ്പാക്കാനുതകുന്നതാണ് ഈ സംവിധാനം. ......
ആദ്യം മുന്നണി സ്ഥാനാര്‍ഥികളുടെ പേരുകള്‍ അക്ഷരമാലാ ക്രമത്തിലായിരിക്കും വോട്ടിങ് മെഷീനില്‍ ചേര്‍ക്കുക.തുടര്‍ന്നായിരിക്കും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക