രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സ്വത്ത് വെളിപ്പെടുത്തും.
Published on 18 June, 2011
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചു. ആദ്യമായാണ് രാജ്യത്ത് ഒരു രാഷ്ട്രപതി സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാവുന്നത്. പ്രതിഭ പാട്ടീല്‍ തന്നെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് രാഷ്ട്രപതി ഭവന് വക്താവ് അര്‍ച്ചന ദത്ത അറിയിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ ബന്ധുക്കള്‍ സ്വത്ത് വെളിപ്പെടുത്തുമോയെന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. വിവരാവകാശ നിയമ പ്രകാരം രാഷ്ട്രപതിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പറയാന്‍ വിവരാവകാശ കമ്മീഷന് അധികാരമില്ല. മന്ത്രിമാരും ജഡ്ജിമാരും വിവരാവകാശ ഉന്നത ഉദ്യോഗസ്ഥരും സ്വത്ത് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും പുകയുന്ന സാഹചര്യത്തിലാണ് പ്രതിഭ പാട്ടീല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല