തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രിം പാര്‍ലര്‍ കേസും,
ലോട്ടറി കേസും യു.എഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. നടപടികള്‍ തിരുത്താന്‍
തയ്യാറാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്ത് വിദ്യാഭ്യാസ രംഗം
കച്ചവടവല്കരിക്കുകയാണ്. സഭക്കകത്തും പുറത്തും പ്രതിപക്ഷം സമരങ്ങളുമായി
രംഗത്തുണ്ടാവുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍
പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേസുകള്‍ അട്ടമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ
വ്യാപകമായി സ്ഥലം മാറ്റിയിരിക്കുന്നത്. യഥാര്‍ഥ വസ്തുതകള്‍ പുറത്ത് വരരുതെന്ന്
സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പി.സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കിയത്
കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും വി.എസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല