തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ വി.എസ്.
അച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പേജ് ഫെയ്സ്ബുക്ക് അധികൃതര്‍ മരവിപ്പിച്ചു.
വിവിധ സ്ഥലങ്ങളില്‍നിന്നു വിവിധ കമ്പ്യൂട്ടറുകളിലൂടെ സ്വന്തം പേജിലേക്കു
പോസ്റ്റുകള്‍ നല്കിയതിനാല് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണ്
ഫെയ്സ്ബുക്ക് അധികൃതരുടെ നിലപാട്.
അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുന്‍പ് വി.എസിനോട് ഫേസ്ബുക്ക് അധികൃതര്‍
വിശദീകരണമൊന്നും തേടിയിരുന്നില്ല. ഫെയ്സ്ബുക്കിന്റെ ഈ നടപടിക്കെതിരെ
വി.എസ് പരാതി നല്‍കിയിട്ടുണ്ട്.
വി.എസിന്റെ ഫേസ്ബുക്ക് പേജിന് രണ്ട് ലക്ഷത്തില്‍പ്പരം ഫോളോവേഴ്സാണ് ഉള്ളത്. വി.എസിന്റെ മിക്ക പോസ്റ്റുകളും വൈറലാവാറുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടര്‍ന്ന മലയാളം ഫെയ്സ്ബുക്ക് പേജുകളിലൊന്ന് വി.എസിന്റേതായിരുന്നു.
പാലക്കാട് നടന്ന ചടങ്ങിലാണു ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും വി.എസിന്റെ അക്കൗണ്ടുകളുടെ പ്രകാശനം നടത്തിയത്.
തിരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചും താന്‍
ജനങ്ങളുടെ കാവലാളായി തുടര്‍ന്നുമുണ്ടാകും എന്നു വാഗ്ദാനം ചെയ്തും വിഎസ്
പോസ്റ്റ് ഇട്ടിരുന്നു.