ടൊറന്റോ: മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ നടന് ദിലീപിന്
അപ്രതീക്ഷിതമായ ഒരു ചോദ്യത്തെ നേരിടേണ്ടിവന്നു. സമര്‍ത്ഥമായ മറുപടിയിലൂടെ ദിലീപ്
അതിനു ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.
എം.സിയായിരുന്ന രാജേഷും,
പേളി മാണിയുംട ക്ഷണിച്ചപ്രകാരം വേദിയിലെത്തിയ ബാലാ വിനോദാണ് ചോദ്യം ചോദിച്ചത്-
മഞ്ജുവിനെ എപ്പോഴാണ് തിരിച്ചുകൊണ്ടുവരുന്നത്.
ദിലീപ് നല്കിയ ഉത്തരത്തില്‍
അദ്ദേഹത്തിന്റെ മനോഭാവം മൊത്തം പ്രകടമായിരുന്നു. 'ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍
ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും
ഇടപെടുന്നതെന്തിന്?' എന്നായിരുന്നു മറുപടി.
വേര്പിരിഞ്ഞപ്പോള് മഞ്ജു
വാര്യരുമായുള്ള അകല്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു മറുപടി.