Image

ചില നവോ­ത്ഥാന നായ­ക­ന്മാര്‍ (തോമസ് കളത്തൂര്‍)

Published on 25 July, 2016
ചില നവോ­ത്ഥാന നായ­ക­ന്മാര്‍ (തോമസ് കളത്തൂര്‍)
പതി­നെട്ടാം നൂറ്റാ­ണ്ടില്‍ കേര­ള­പ്ര­ദേ­ശത്ത് നടന്ന നവോ­ത്ഥാന പ്രസ്ഥാ­ന­ങ്ങ­ളി­ലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ബാഹ്മ­ണ്യ­മേ­ധാ­വി­ത്വവും ഫ്യൂഡല്‍പ്ര­ഭു­ക്ക­ളുടെ ചൂഷ­ണവും അന്ധ­വി­ശ്വാ­സ­ങ്ങളും ദുരാ­ചാ­ര­ങ്ങളും കെടി­കെ­ട്ടി­വാ­ണി­രുന്ന കാലം. ""തൊട്ടു­കൂ­ടാ­ത്ത­വര്‍, തീണ്ടി­കൂ­ടാ­ത്ത­വര്‍,ദൃഷ്ടി­യില്‍പ്പെ­ട്ടാലും ദോഷ­മു­ള്ളോര്‍'' എന്നി­ങ്ങ­നെ­യുള്ള ജാതി­ക്കോ­മ­ര­ങ്ങള്‍ ഉറഞ്ഞാടുന്ന കാലം. തനിക്കുചുറ്റിനും താഴെയും ഉള്ള­തെല്ലാം തന്റെ ഉപ­ഭോ­ഗ­ത്തി­നാ­ണെന്നും എന്നാല്‍ അവ­യെല്ലാം താന­ട­ക്കം തന്റെ മുക­ളി­ലു­ള്ള­വ­­രുടെ ഉപ­ഭോ­ഗ­വ­സ്തു­ക്ക­ളാ­ണെന്നും സമ്മ­തിച്ചു ധരി­ച്ചി­രു­ന്നു, അങ്ങനെ സ്വാത­ന്ത്ര്യവും വ്യക്തിത്വനും നഷ്ട­പ്പെട്ട ഒരു ജന­ത­യു­ടെ കാഴ്ച­പ്പാ­ടിന് വ്യതി­യാനം ഉണ്ടാ­ക്കു­വാന്‍ പാശ്ച­ത്യ­മി­ഷ്യ­ന­റി­മാ­രുടെ ആഗ­മനം വളരെ സഹാ­യി­ച്ചു. അവര്‍ സ്ഥാപിച്ച വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങള്‍ പുറം ലോക­ത്തേക്ക് എത്തി­നോ­ക്കാ­നും തന്നെ­ത്താന്‍ മന­സ്സി­ലാ­ക്കു­വാനും ഒരു നല്ല നാളെയെ സ്വപ്നം കാണാനും സഹാ­യി­ച്ചു. നമുക്ക് ചരി­ത്ര­ത്തിലെ ചില ഏടു­കള്‍ നോക്കാം.

വിദ്വാന്‍കുട്ടി എന്ന രാമ­യ്യന്‍ (1835­-1887) : ഭാര­ത­ത്തിനു പുറത്തു നിന്നും ഇറ­ക്കു­മ­തി­ചെ­യ്യ­പ്പെട്ട ക്രിസ്തു­മ­ത­ത്തി­ലേക്ക് ഒരു തമിഴ് ബ്രാഹ്മ­ണ­കു­ടുംബം ആകര്‍ഷി­ക്ക­പ്പെ­ട്ടു. പാല­ക്കാ­ട്ടി­ന­ടുത്ത് മണി­പ്പുരം വില്ലേ­ജില്‍ വെങ്കി­ടേ­ശ്വര അയ്യ­രു­ടെയും (ഭാ­ഗ­വതര്‍ മീനാക്ഷി അമ്മാ­ളിന്റെയും ഏഴു­മ­ക്ക­ളില്‍ ഒരാ­ളായി രാമ­യ്യന്‍ ജനി­ച്ചു. സമര്‍ത്ഥ­നായി വളര്‍ന്നു­വന്ന രാമ­യ്യന് തിരു­വി­താം­കൂര്‍ മഹാ­രാ­ജാവ് ""വിദ്വാന്‍കുട്ടി'' എന്ന പേരു­നല്‍കി. ക്രിസ്ത്യന്‍ അയല്‍ക്കാ­രു­മാ­യുള്ള സംസര്‍ഗ്ഗ­ത്തി­ലൂടെ ജോസഫ് പീറ്റ് എന്ന ആംഗ്ലി­ക്കല്‍ മിഷ്യ­നറി വൈദീ­ക­നു­മായി പരി­ച­യ­പ്പെ­ട്ടു. അദ്ദേഹം രാമ­യ്യന്റെ കുടും­ബാം­ഗ­ങ്ങള്‍ക്ക് വായി­ക്കാ­നായി ""പര­ദേശി മോക്ഷ­യാത്ര'' എന്ന പുസ്തകം നല്‍കു­ക­യു­ണ്ടാ­യി. (ജോണ്‍ബ­നി­യന്‍, അനു­വാദം വാങ്ങാതെ സുവി­ശേ­ഷ­പ്ര­സംഗം നട­ത്തി­യ­തിന് "" ചര്‍ച്ച് ഓഫ് ഇംഗ്ല­ണ്ടില്‍'' ജയില്‍ ശിക്ഷ അനു­ഭ­വി­ക്കുന്ന കാലത്ത് എഴു­തി­യ­താണ് ഈ പുസ്ത­കം. ബൈബിള്‍ കഴി­ഞ്ഞാല്‍ ഏറ്റ­വും­കൂ­ടു­തല്‍ വായി­ക്ക­പ്പെ­ടു­കയും ഭാഷാ­ന്തരം ചെയ്യ­പ്പെ­ടു­കയും ചെയ്ത പുസ്ത­ക­മാ­ണിത്. (സ്ഥ­ല­കാ­ല­താ­ര­ത­മ്യ­പ­ഠ­ന­ത്തി­ന്) സംസ്കൃതം പഠി­ച്ച­തിന് എഴു­ത്ത­ച്ഛനെ ചക്കാടി ജീവിതം കഴി­ക്കാന്‍ വിധി­ച്ചതും ഈശ്വ­ര­നാമം ജപി­ച്ചു­കൊണ്ട് ""ചക്ക് ആട്ടി'', ചക്കും കുറ്റി­യില്‍ ഈശ്വ­രനെ ദര്‍ശിച്ചു വേദ­ഗ്ര­ന്ഥ­ങ്ങള്‍ രചി­ച്ച­തിന് ""ശിര­ഛേദം'' ചെയ്യാന്‍ സാമു­തിരി കല്പി­ച്ചതും ആഴ്‌­വാ­ഞ്ചേരി തമ്പ്രാ­ക്ക­ളുടെ ഇട­പെ­ട­ലാല്‍ ശിര­ഛേദം നാടു­ക­ട­ത്ത­ലായി ഇളവു ചെയ്തതും സ്മരി­ക്കു­ന്നു.) ഈ പുസ്തകം വായി­ച്ച­തി­നു­ശേ­ഷ­മാണ് വെങ്കി­ടേ­ശ്വര അയ്യരും കുടും­ബവും മാമോ­ദീസാ മുങ്ങി ക്രിസ്ത്യാ­നി­ക­ളാ­യി­ത്തീര്‍ന്ന­ത്. അതിനു­ശേഷം യൂസ്‌തോസ് ജോസ­ഫായി നാമ­ക­രണം ചെയ്യ­പ്പെട്ട രാമ­യ്യന്‍ എന്ന വിദ്വാന്‍കുട്ടിയെ കോട്ടയം സിമ്മ­നാ­രി­യില്‍ ഗ്രീക്ക് ഇംഗ്ലീ­ഷ്, ബൈബിള്‍ എന്നി­വ­യുടെ പഠ­ന­ത്തി­നായി അയ­ച്ചു. പഠ­ന­ശേഷം അദ്ദേഹം സി.­എം.­എ­സ്. സഭ­യിലെ ഒരു പുരോ­ഹി­ത­നായി അവ­രോ­ധി­ക്ക­പ്പെ­ട്ടു. അദ്ദേഹം ക്രമേണ ഒരു ഉണര്‍വ്വ് പ്രാസം­ഗി­ക­നാ­യി­ത്തീര്‍ന്നു. അദ്ദേ­ഹ­ത്തിന്റെ സംഗീ­ത്ത­തിലും ഗാന­ര­ച­ന­യി­ലു­മു­ളള പ്രാവീണ്യം പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മിഴി­വേ­കി. മാര്‍ത്തോമ്മ സഭ­യുടെ ""ക്രിസ്ത്രീ­യ­കീര്‍ത്തന''ങ്ങളിലെ ശ്രുതി­മ­ധു­രവും താള­നി­ബ­ന്ധ­വു­മായ ""26'' ഓളം ഗീത­ങ്ങള്‍ അദ്ദേഹം രചി­ച്ച­താ­ണ്. ആംഗ്ലി­ക്കന്‍ സഭ­യില്‍ ഒരു പുരോ­ഹി­ത­നാ­യി­ത്തീര്‍ന്ന ആദ്യത്തെ ബ്രാഹ്മ­ണ­നാ­യി­രുന്നു വിദ്വാന്‍കുട്ടി അച്ഛന്‍. അദ്ദേ­ഹ­ത്തിന്റെ സഹോ­ദ­ര­ന്മാ­രാ­യി­രുന്ന യൂസ്‌തോസ് യാക്കോ­ബു­കു­ട്ടിയും യൂസ്‌തോസ് മത്താ­യി­ക്കു­ട്ടിയും ക്രിസ്തു­വിന്റെ രണ്ടാം­വ­ര­വിനെ പ്രഘോ­ഷി­പ്പിച്ച് ആയി­ര­ങ്ങളെ പിന്‍ഗാ­മി­ക­ളാ­ക്കി. തങ്ങ­ളുടെ കൂട്ട­ത്തില്‍ ചിലര്‍ക്ക് ചില­സ്വ­പ്ന­ങ്ങളും വെളി­പ്പാ­ടു­ക­ളും ഉണ്ടാ­യ­തായി അവര്‍ പ്രച­രി­പ്പി­ച്ചു. കൂടാ­ര­പ്പ­ള്ളില്‍തൊമ്മന്‍ എന്ന പ്രവാ­ച­കനും അവ­രോടു ചേര്‍ന്നു. എന്നാല്‍ ഇവരെ ആരെയും സി.­എം.­എ­സ്.­സഭ അംഗീ­ക­രി­ച്ചി­ല്ല. അഞ്ച­ര­ക്കൊല്ലം കഴി­യു­മ്പോള്‍ ക്രിസ്തു­വീണ്ടും വരു­മെന്നും മറ്റും ഒരു വെളി­പ്പാട് തൊമ്മന് ഉണ്ടാ­യ­യെന്നും അത് സംഭ­വി­ക്കു­മെന്നും സഹോ­ദ­ര­ന്മാര്‍ വിദ്വാന്‍കുട്ടി അച്ചനെ വിശ്വ­സി­പ്പി­ച്ചു.. ഈ വിവരം അച്ചന്‍ സഭാ­നേ­തൃ­ത്വത്തെ അറി­യി­ക്കു­കയും സഭ­യില്‍ പ്രസം­ഗി­ക്കു­കയും ചെയ്തു. അങ്ങനെ അംഗീ­ക­രി­ക്കാ­നാ­വാത്ത വെളി­പ്പാട് പ്രസം­ഗിച്ചു നട­ന്ന­തിന് യൂസ്‌തോസ് ജോസഫ് എന്ന വിദ്വാന്‍ കുട്ടി­യ­ച്ചനെ സഭ­യില്‍ നിന്ന് നീക്കം ചെയ്തു. "".യൂ­സ്‌തോ­സ്‌ജോ­സഫ് യൂയോ­രാ­ലി­സന്‍'' എന്ന പേര് സ്വീക­രി­ച്ചു­കൊണ്ട് ""യൂയേമയ''മത­ത്തിന് രൂപം നല്‍കി. പുരോ­ഹി­തന്‍ എന്ന­തിന് ബോധ­കന്‍ അഥവാ അവ­ബോധം കൊടു­ക്കു­ന്ന­വന്‍ എന്ന പേരു­മാറ്റം നല്‍കി. പാശ്ചാ­ത്യ­പൗ­ര­സ­ത്യ­ദര്‍ശ­ന­ങ്ങളെ സംഗ­മി­പ്പി­ച്ചു­കൊ­ണ്ടുള്ള ഒരു ആത്മീ­യ­തയെ അദ്ദേഹം പരി­ച­യ­പ്പെ­ടു­ത്തി. ഉപ­നി­ഷത് ദര്‍ശ­ന­ത്തേയും ക്രൈസ്തവ വിശ്വാ­സ­ത്തെയും സമീ­ക­രിച്ചു കൊണ്ടാ­ണ് ""യൂയേ­മയ'' മതം സ്ഥാപി­ച്ച­ത്. അഞ്ച­ര­കൊ­ല്ല­ത്തിനു ശേഷം ലോകാ­വ­സാ­നമോ ക്രിസ്തു­വിന്റെ വീണ്ടും വര­വോ, വെളി­പ്പാ­ടില്‍ പ്രകാരം സംഭ­വി­ക്കാതെ പോയി. അതി­നാല്‍ ഈ സഭയെ ""അഞ്ച­ര­ക്കാര്‍'' എന്ന മറു­പേ­രില്‍ അറി­യ­പ്പെ­ട്ടു. 1882 ല്‍ ഹീബ്രു സിറി­യന്‍ ഭാ­ഷ­ക­ളുടെ സ്വാധീ­ന­ത്തില്‍ ""ഇരി­ഞ്ചി­ക്ക്വാ­നൊവൊ'' എന്നൊരു പുതിയ ഭാഷയും അതിന്റെ വ്യാക­ര­ണവും വിദ്വാന്‍കുട്ടി അച്ചന്‍ നിര്‍മ്മിച്ചു നില­വി­ലാ­ക്കി. ക്രമേണ ഈ സഭ നാമ­മാ­ത്ര­മായിത്തീര്‍ന്നു­വെ­ങ്കി­ലും. ആത്മീ­യ­ത­യോ­ടുള്ള പുതിയ സമീ­പനം പഠ­നാര്‍ഹ­മാ­ണ്. എല്ലാ ശബ്ദ­ങ്ങ­ളും അന്ത­രീ­ക്ഷ­ത്തില്‍ ചല­ന­ങ്ങള്‍ സൃഷ്ടി­ക്കു­മ­ല്ലോ. എല്ലാ സംഭ­വ­ങ്ങളും മനു­ഷ്യന്റെ ചിന്തയ്ക്കും വിചാ­ര­വി­കാ­ര­ങ്ങള്‍ക്കും അദ്ധ്യാ­പ­ക­നാ­യി­ഭ­വി­ക്കും. മനു­ഷ്യ­നോ­ടൊപ്പം അവന്റെ സംസ്കൃ­തി­യുടെ പരി­ണാ­മ­ത്തില്‍ കാര­ണ­മാ­വു­കയും ചെയ്യും.

അയ്യ­പ്പന്‍ എന്ന ചട്ട­മ്പി­സ്വാ­മി­കള്‍ (1853­-1924): തിരു­വ­ന­ന്ത­പു­രത്ത് കണ്ണ­ന്മു­ല­യില്‍ വാസു­ദേ­വന്‍ നമ്പൂ­തി­രി­യു­ടെയും നായര്‍ സമു­ദാ­യ­ത്തില്‍പ്പെട്ട നങ്ങ­മ്മ­യു­ടെയും മക­നായി ജനി­ച്ചു. വലിപ്പം കുറഞ്ഞ കുട്ടി­യാ­യി­രു­ന്ന­തി­നാല്‍ അയ്യ­പ്പനെ ""കുഞ്ഞന്‍'' എന്നും വിളി­ച്ചി­രു­ന്നു. മാതാ­പി­താ­ക്കള്‍ക്ക് മകനെ വിദ്യാ­ഭ്യാസം ചെയ്യി­ക്കാന്‍ കഴി­യാ­തി­രു­ന്ന­തി­നാല്‍ സ്വന്ത­മായി കണ്ടും­കേട്ടും പഠി­ക്കാ­നാ­രം­ഭി­ച്ചു. അയ്യ­പ്പന്റെ അറിവു പ്രാപി­ക്കാ­നുള്ള ദാഹം മന­സ്സി­ലാ­ക്കിയ പേട്ട­യില്‍ രാമന്‍പിള്ള ആശാന്‍ ""ഫീസി­ല്ലാതെ'' അപ്പനെ പഠി­പ്പി­ക്കാ­നാ­രം­ഭി­ച്ചു. അയ്യ­പ്പന്‍ പഠി­ത്ത­ത്തില്‍ സമര്‍ത്ഥ­നാ­യി­രു­ന്ന­തി­നാല്‍ വള­രെ­വേഗം പഠി­ക്കു­കയും ക്ലാസ്സിലെ ""മോനി­ട്ടര്‍'' ആയി നിയ­മി­ക്ക­പ്പെ­ടു­കയും അങ്ങനെ ""ചട്ടമ്പി'' എന്ന പേരും ലഭി­ച്ചു. പഠ­ന­ശേഷം പല സ്ഥല­ങ്ങ­ളിലും അല­ഞ്ഞു­ന­ടന്ന് എല്ലാ­മ­ത­ങ്ങ­ളെയും പഠി­ക്കാന്‍ ശ്രമി­ച്ചു. ശൂഭ­ജ­ത­പ­തി­ക­ളുടെ' ശിക്ഷണം പൂര്‍ത്തി­യാ­ക്കി­യ­ശേഷം തമി­ഴ്‌നാ­ട്ടില്‍ ഒരു ക്രിസ്ത്യാനി പാതി­രി­യുടെ കൂടെ താമ­സിച്ച് ക്രിസ്തു­മ­ത­ത്തെ­പ്പറ്റി പഠി­ച്ചു. പിന്നീട് ഒരു വൃദ്ധ­നായ മുസ്ലീം പണ്ഡി­ത­നോ­ടൊപ്പം താമ­സി­ച്ചു. ഖുര്‍ ആനും സൂഫി­സവും പഠി­ച്ചു. അദ്ദേഹം തൈക്കാട്ട് അയ്യാ­വു­സ്വാ­മി­ക­ളില്‍ നിന്നും ""യോഗാ ശാസ്ത്രവും'' വശ­മാ­ക്കി. ജാതി­വ്യ­വ­സ്ഥ­യില്‍ നില­നി­ന്നി­രുന്ന ഉച്ച­നീ­ച­ത്വ­ങ്ങ­ളെയും സ്ത്രീകളെ സമൂ­ഹ­ത്തിന്റെ താഴേ­ത്ത­ട്ടില്‍ വെറും ഉപ­ഭോ­ഗ­വ­സ്തു­മ­ത്ര­മാ­യി­ക­ണ­ക്കാ­ക്കി­യി­രു­ന്ന­തി­നെയും ചട്ട­മ്പി­സ്വാ­മി­കള്‍ എതിര്‍ത്തു. ജാതി­ചി­ന്ത­ക­ളില്‍ നിന്നും മനു­ഷ്യനെ വിമോ­ചി­പ്പി­ക്കാനും സ്ത്രീകള്‍ക്ക് സമൂ­ഹ­ത്തില്‍ മാന്യ­സ്ഥാനം കൊടു­പ്പാ­നു­മായി അദ്ദേഹം പരി­ശ്ര­മി­ച്ചു. അതി­നായി അദ്ദേഹം ധാരാളം പുസ്ത­ക­ങ്ങള്‍ പ്രസി­ദ്ധ­പ്പെ­ടു­ത്തു­ക­യും­ചെ­യ്തു. ക്രിസ്ത്യന്‍ മിഷ്യ­ന­റി­മാ­രുടെ മതം മാറ്റല്‍ സംരം­ഭ­ങ്ങ­ളെയും അദ്ദേഹം എതിര്‍ത്തു.

ശ്രീനാ­രാ­യ­ണ­ഗു­രു­സ്വാ­മി­കള്‍ (1856­-1928): തിരു­വ­ന­ന്ത­പു­ര­ത്തി­ന­ടുത്ത് ചെമ്പഴ­ന്തി­യില്‍ ഒരു ഈഴ­വ­കു­ടും­ബ­ത്തില്‍ ""മാടന്‍'' ആശാ­ന്റെയും കുട്ടി­യ­മ്മ­യു­ടെയും മക­നായി ""നാണു'' എന്ന ശ്രീനാ­രാ­യ­ണ­ഗു­രു ജനി­ച്ചു. സവര്‍ണ്ണ അവര്‍ണ്ണ വേര്‍തി­രി­വു­കല്‍ അദ്ദേ­ഹത്തെ അസ്വ­സ്ഥ­നാ­ക്കി. വേദാ­ന്ത­വും യോഗവും വശ­മാ­ക്കി­യ­ശേഷം ഒരു സത്യാ­ന്വേ­ഷി­യായി അലഞ്ഞു നട­ന്നു. നില­വി­ലി­രുന്ന പല അനാ­ചാ­ര­ങ്ങ­ളോടും അനു­ഷ്ഠാ­ന­ങ്ങ­ളോടും അദ്ദേഹം വിമു­ഖത കാണി­ച്ചു. ബ്രാഹ്മ­ണര്‍ക്കു മാത്രം വിധി­ച്ചി­രുന്ന ""പ്രതി­ഷ്ഠാ­വ­കാ­ശത്തെ'' നിരാ­ക­രി­ച്ചു­കൊണ്ട് അദ്ദേ­ഹവും അനു­യാ­യി­കളും "അരു­വി­പ്പു­റത്ത്' ഒരു "ഈഴവ ശിവ' പ്രതിഷ്ഠ നട­ത്തി. അദ്ദേഹം എഴു­തിയ "ആത്മോ­പ­ദേശ നുതകം' മല­യാ­ള­ത്തിലെ ഉന്നത കൃതി­ക­ളി­ലൊ­ന്നായി ഇന്നും നില­നില്‍ക്കു­ന്നു. നില­വി­ലു­ണ്ടാ­യി­രുന്ന "താലി­കെ­ട്ടു­ക­ല്യാണം' തിര­ണ്ടു­കുളി എന്നീ ആ­ചാ­ര­ങ്ങളെ അദ്ദേഹം എതിര്‍ത്തു. ഈഴവ സമു­ദാ­യ­ത്തിന്റെ ഉദ്ധാ­ര­ണ­ത്തിനും മനു­ഷ്യ­സ­ഹോ­ദ­ര്യ­ത്തിനും വേണ്ടി ജീവിതം ഉഴി­ഞ്ഞു­വച്ച ഒരു സിദ്ധനാ­യി­രുന്നു ശ്രീനാ­രാ­യ­ണ­ഗു­രു. അദ്ദേ­ഹ­ത്താല്‍ സ്ഥാപി­ത­മായതാണ് ""ശ്രീനാ­രാ­യ­ണ­ധര്‍മ്മ പരി­പാ­ല­ന­യോഗം (എ­സ്.­എന്‍.­ഡി.­പി) മദ്യ­ത്തിനും മത­വി­ദ്വേ­ഷ­ത്തിനും എതി­രായി അദ്ദേഹം ഉത്‌ബോ­ധനം നട­ത്തി. "മതം ഏതാ­യാലും മനു­ഷ്യന്‍ നന്നാ­യാല്‍ മതി', ഒരു­ജാതി ഒരു­മതം ഒരു ദൈവം മനു­ഷ്യ­ന്, തുട­ങ്ങിയ ആപ്ത­വാ­ക്യ­ങ്ങള്‍ അദ്ദേ­ഹ­ത്തില്‍ നിന്നും ഉതിര്‍ന്നു വീണ­താ­ണ്. മത­മൗ­ലി­ക­ത­യുടെ നേരെ ആഞ്ഞ­ടിച്ച ഒരു കൊടു­കാ­റ്റാ­യി­രുന്നു ശ്രീനാ­രാ­യണഗുരു­ദേവന്‍. മത­സാം­സാ­കാ­രിക രാഷ്ട്രീയ മണ്ഡ­ല­ങ്ങ­ളില്‍ അദ്ദേ­ഹ­ത്തിന്റെ വാക്കു­കള്‍ ഇന്നും ഒരു മാന­ദ­ണ്ഡ­മായി ഉയര്‍ന്നു വരാ­റു­ണ്ട്. അദ്ദേ­ഹ­ത്തിന്റെ ശിക്ഷ്യ­ഗ­ണ­ങ്ങ­ളില്‍ ഡോക്ടര്‍ പല്‍പ്പു­വിന്റെ മകന്‍ നട­രാ­ജ­ഗുരു "ന്യൂജേ­ഴ്‌സി­യില്‍'' നാരാ­യ­ണ­ഗു­രു­കുലം' സ്ഥാപി­ച്ചു. ശ്രീനാ­രാ­യ­ണ­ഗു­രു­ദേവന്‍ 1928 ല്‍ വര്‍ക്ക­ല­യില്‍ വച്ച് സമാ­ധി­യാ­യി.

മഹാ­ത്മാ­അ­യ്യ­ങ്കാളി (1863­-1941):
തിരു­വ­ന­ന്ത­പു­രത്ത് വെങ്ങാന്നൂ­രില്‍ പുല­യ­സ­മു­ദാ­യ­ത്തില്‍പെട്ട അയ്യ­ന്റേയും മാല­യു­ടെയും എട്ടു­മ­ക്ക­ളില്‍ മൂത്ത­വ­നായി ജനി­ച്ചു. അക്കാ­ലത്ത് നായര്‍ക്കു­പോലും നമ്പൂ­തിരി അഥവാ ബ്രാഹ്മ­ണനെ ""തൊട്ട്'' അശു­ദ്ധ­മാ­ക്കാന്‍ പാടി­ല്ലാ­യെ­ങ്കിലും അടു­ത്തു­ചെ­ല്ലാ­മാ­യി­രു­ന്നു. അതു­പോലെ ക്രിസ്ത്യാ­നിക്കും. എന്നാല്‍ ഈഴ­വന്‍ മുപ്പ­ത്തി­ആറ് അടി അക­ല­ത്തില്‍ മാത്രമേ നില്‍ക്കാന്‍ പാടു­ള്ളു. അതു­പോലെ വസ്ത്ര­ധാ­ര­ണ­ത്തിലും ആഭ­ര­ണ­ധാ­ര­ണ­ത്തിനും വരെ നിയ­ന്ത്ര­ണ­ങ്ങള്‍ കല്പി­ച്ചി­രു­ന്നു. എല്ലാ പൊതു­വ­ഴി­കളും അവര്‍ണ്ണര്‍ക്ക് ഉപ­യോ­ഗി­ക്കാന്‍ അനു­വ­ദി­ച്ചി­രു­ന്നി­ല്ല. ഇത്തരം അസ­മ­ത്വ­ങ്ങ­ളോട് പല്ലും നഖവും ഉപ­യോ­ഗിച്ച് എതിര്‍ത്ത ഒരു പോരാ­ളി­യാ­യി­രുന്നു അയ്യന്‍കാ­ളി. ഈ പാര്‍ശ്വ­വല്‍ക്ക­ര­ണ­ത്തിലും പീഢ­ന­ങ്ങ­ളിലും പൊറു­തി­മു­ട്ടിയ അവര്‍ണ്ണര്‍ ഹിന്ദു­മ­ത­ത്തില്‍ നിന്നും ക്രിസ്തു­മ­ത­ത്തി­ലേക്ക് പാലാ­യനം ചെയ്തു. എന്നാല്‍ അവി­ടെയും അവരെ "അവശ ക്രൈസ്ത­വര്‍' അഥവാ "പുതു­ക്രി­സ്ത്യാനി' എന്ന മറ്റൊരു കൂട്ട­മായി വേറിട്ടു കാണു­കയും അക­ല­ങ്ങള്‍ സൃഷ്ടി­ക്കു­കയും ചെയ്തു. അയ്യന്‍കാളി ഈ വിവേ­ച­ന­ത്തെയും ചൂണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ട്, ""സാധു പരി­പാ­ലന സംഘം'' സ്ഥാപി­ച്ചു. തിരു­വി­താം­കൂര്‍ അസം­ബ്‌ളി­യില്‍ അദ്ദേഹം അംഗ­മാ­യി. ദ­ളിത് കുട്ടി­കള്‍ക്ക് സ്കൂളു­ക­ളില്‍ പോയി പഠി­ക്കു­ന്ന­തി­നുള്ള അനു­വാ­ദവും മറ്റ­നേകം സ്വാത­ന്ത്ര്യ­ങ്ങളും അദ്ദേഹം നേടി­യെ­ടു­ത്തു. അവര്‍ണ്ണ­രോ­ടുള്ള സമൂ­ഹ­ത്തിന്റെ കാഴ്ച­പ്പാ­ടി­നെ­തി­രുത്തി എടു­ക്കാന്‍ വിപ്ല­വ­ക­ര­മായ ശ്രമ­ങ്ങള്‍ നട­ത്തിയ മഹാത്മാ അയ്യന്‍കാളി 1941 ല്‍ ദിവം­ഗ­ത­നാ­യി.

വൈക്കം അബ്ദുള്‍ഖാ­ദര്‍ മൗലവി (1873­-1932): ചിറ­യി­ങ്കല്‍ എന്ന സ്ഥലത്ത് ജനി­ച്ചു. പഠി­ത്ത­ത്തില്‍ സമര്‍ത്ഥ­നാ­യി­രു­ന്നു. അനേക ഭാഷ­കള്‍ വശ­മാ­ക്കി. അദ്ദേ­ഹ­മാണ് ""സ്വദേ­ശാ­ഭി­മാനി'' എന്ന മല­യാളം പത്രം ആരം­ഭി­ച്ച­ത്. രാമ­കൃ­ഷ്ണ­പിള്ള ആ പത്ര­ത്തിന്റെ ""എഡി­റ്റര്‍'' ആയി. എന്നാല്‍ 1910 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത് അട­ച്ചു­പൂട്ടി മുദ്ര­വെ­ച്ചു. ധാരാളം പുസ്ത­ക­ങ്ങള്‍ മല­യാ­ള­ത്തിലും അറ­ബി­മ­ല­യാ­ള­ത്തിലും എഴു­തി പ്രസി­ദ്ധീ­ക­രിച്ച അദ്ദേഹം മുസ്ലീം സമു­ദാ­യ­ത്തിന്റെ സമു­ദ്ധാ­ര­കനും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­സ­മ­ര­പോ­രാ­ളി­യു­മാ­യി­രു­ന്നു. മുസ്ലീം മത­വി­ശ്വാ­സ­ങ്ങ­ളില്‍ കട­ന്നു­കൂ­ടിയ അനാ­ചാ­ര­ങ്ങളെ ഉന്മൂ­ലനം ചെയ്യു­വാനും സ്ത്രീ വിദ്യാ­ഭ്യാ­സ­ത്തിന് പ്രചോ­ദനം നല്‍കു­ന്ന­തിനും അദ്ദേഹം ശ്രമി­ച്ചു. അദ്ദേ­ഹ­ത്തിന്റെ പ്രവര്‍ത്ത­ന­ഫ­ല­മായി അറ­ബിക് വിദ്യാ­ഭ്യാ­സം, തിരു­വി­താം­കൂര്‍- കൊച്ചി സംസ്ഥാന സ്കൂളു­ക­ളില്‍ ആരം­ഭി­ച്ചു. തന­തായി ഒരു മല­യാളം ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തു­ണ്ടാ­ക്ക­ണ­മെന്ന ആഗ്രഹം സാധി­ക്കാതെ 1732 ല്‍ അദ്ദേഹം കാല­യ­വ­നി­കയ്ക്കുള്ളില്‍ മറഞ്ഞു.

പൊയ്ക­യില്‍ കുമാ­ര­ഗുരു അഥവാ പൊയ്ക­യില്‍ അപ്പ­ച്ചന്‍ എന്ന പോയ്ക­യില്‍ യോഹ­ന്നാന്‍ ( 1879­-1934) : ഇര­വി­പേ­രൂ­രുള്ള ഒരു പറ­യ­കു­ടും­ബ­ത്തില്‍ കണ്ട­ന്റെയും ലച്ചി­യു­ടെയും മക­നായി ജനി­ച്ചു. ""കുമാ­രന്'' ചെറുപ്പം മുത­കലേ പുസ്ത­ക­വാ­യ­ന­യില്‍ അഭി­മുഖ്യം ഉണ്ടാ­യി­രു­ന്നു. കേരള ചരി­ത്ര­ത്തില്‍ നിന്നും പറ­യര്‍, പുല­യര്‍, കുറ­വര്‍ എന്നീ സമു­ദാ­യ­ങ്ങള്‍ തമ്മി­ലുള്ള ബന്ധ­ത്തെ­പ്പറ്റി മന­സ്സി­ലാ­ക്കു­കയും അവരെ ഒന്നി­പ്പിച്ച് ഒരു കുട­ക്കീ­ഴില്‍ കൊണ്ടു­വ­രാ­നുള്ള ശ്രമം ആരം­ഭി­ക്കു­കയും ചെയ്തു. സവര്‍ണ്ണ­രില്‍ നിന്നുള്ള ""തൊട്ടു­കൂ­ടാ­യ്മ­യിലും തീണ്ടി­കൂ­ടാ­യ്മ­യിലും'' നിന്നു രക്ഷ­നേ­ടു­വാ­നാ­യി, പൊയ്ക­യില്‍ അപ്പ­ച്ചനും അനേ­ക­ദ­ളി­ത­കു­ടും­ബ­ങ്ങ­ളും, നവോ­ത്ഥാന മാര്‍ത്തോ­മ്മ­സ­ഭ­യുടെ അംഗ­ങ്ങ­ളാ­യി. അധികം താമ­സി­യാതെ തന്നെ അവര്‍ക്ക് മന­സ്സി­ലായി, ""ഈ നവോ­ത്ഥാന ക്രിസ്ത്യാ­നി­കളും ദളി­തരെ ഒരു താഴ്ന്ന കൂട്ട­മാ­യി­ട്ടാ­ണ് കണ­ക്കാ­ക്കു­ന്ന­തെന്ന്.'' ഈ ക്രൂര­മായ അറിവ് അദ്ദേ­ഹ­ത്തെയും അനു­യാ­യി­ക­ളേയും മറ്റൊരു പരീ­ക്ഷ­ണ­ത്തിനും നിര്‍ബ­ന്ധി­ത­രാ­ക്കി. അങ്ങനെ അവര്‍ ""ബ്രദര്‍ മിഷ്യന്‍'' എന്ന സഭ­യില്‍ വിശ്വാ­സ­മര്‍പ്പിച്ച് അവ­രോടു ചേര്‍ന്നു. എന്നാല്‍ ബ്രദ­റല്‍ സമൂ­ഹ­ത്തില്‍ നിന്നും മുമ്പ് മാര്‍ത്തോമ്മ സഭ­യില്‍ നിന്നു­ണ്ടായ അതേ കയ്പുള്ള അനു­ഭ­വ­മാണ് ഉണ്ടാ­യ­ത്. രക്ഷ­യെ­പ്പറ്റി പഠി­പ്പി­ച്ചി­രുന്ന ഈ സഭ­ക­ളില്‍ നിന്ന് സാമൂ­ഹി­കവും മാനു­ഷി­ക­വു­മായ ഒരു രക്ഷയും ­ദ­ളി­തര്‍ക്ക് ലഭി­ച്ചി­ല്ല. ഭാവി­യി­ലേ­ക്കുള്ള ഒരു രക്ഷ അല്ലാ, ""രക്ഷ ഇന്ന്'' എന്ന­താ­യി­രുന്നു ദളി­ത­രുടെ ആവ­ശ്യം. അങ്ങനെ ""പ്രത്യക്ഷ രക്ഷ­ദൈ­വ­സഭ'' (പി.­ആര്‍.­ഡി.­എ­സ്) പൊയ്ക­യില്‍ കുമാ­ര­ഗു­രു­വി­നാല്‍ സ്ഥാപി­ത­മാ­യി. വ്യക്തി­ത്വ­ത്തോടെ മാന്യ­മായും സ്വത­ന്ത്ര­മായും ജീവി­ക്കാന്‍ അദ്ദേഹം ദളി­തരെ പഠി­പ്പി­ച്ചു. അദ്ദേ­ഹ­ത്തിന്റെ ശ്രമ­ഫ­ല­മായി ഗവണ്‍മെന്റില്‍ നിന്നും പല സഹാ­യ­ങ്ങളും ദളി­തര്‍ക്കു ലഭി­ക്കാ­നി­ട­യാ­യി. സാമൂ­ഹ്യ­പ്ര­വര്‍ത്ത­ന­ങ്ങളും ദളി­തര്‍ക്ക് ലഭി­ക്കാ­നി­ട­യാ­യി. സാമൂ­ഹ്യ­പ്ര­വര്‍ത്ത­ന­ങ്ങളെ അംഗീ­ക­രി­ച്ചു­കൊണ്ട് ശ്രീമൂലം സഭ­യി­ലേക്ക് പൊയ്ക­യില്‍ അപ്പ­ച്ചനെ നാമ­നിര്‍ദ്ദേശം ചെയ്യ­പ്പെ­ട്ടു. അദ്ദേഹം ഒരു ക്രിസ്ത്യന്‍ ഉപ­ദേ­ശിയും ദളിത് ഉദ്ധാ­ര­കനും ഒരു കവി­യു­മാ­യി­രു­ന്നു.

സമൂ­ഹ­ത്തിന്റെ മേല്‍ത്ത­ട്ടില്‍ അയി­ത്ത­ങ്ങളും ദുരാ­ച­ര­ങ്ങളും നിര്‍മ്മിച്ച് വാണി­രു­ന്ന സവര്‍ണ്ണ­രുടെ പതനം 20­-ാം നൂറ്റാ­ണ്ടിനു മുമ്പേ ആരം­ഭിച്ചു കഴി­ഞ്ഞി­രു­ന്നു. മഹാ­ത്മാ­ഗാ­ന്ധിയും സ്വാത­ന്ത്ര്യ­സ­മ­രവും വ്യക്തി­ത്വ­ത്തെ­പ്പ­റ്റിയും സ്വാത­ന്ത്ര്യ­ത്തെ­പ്പ­റ്റിയും ചിന്തി­യ്ക്കാന്‍ സാധാ­ര­ണ­ക്കാ­രനും അവ­സ­ര­മൊ­രു­ക്കി. പിന്നാലെ വന്ന കമ്യൂ­ണിസ്റ്റ് പ്രസ്ഥാ­നവും ലോക­ത്തിന്റെ മറ്റു­ഭാ­ഗ­ങ്ങ­ളില്‍ നട­ക്കുന്ന സംഭ­വ­ങ്ങളും വലിയ ഉത്തേ­ജ­ന­മാണ് നല്‍കി­യ­ത്. വിദ്യാ­ഭ്യാ­സ­ത്തിന്റെ വളര്‍ച്ച ഏറ്റവും പ്രധാന ഹേതു­വാ­ണ്. ""സ്ത്രീവി­ദ്യാ­ഭ്യാസം'' സവര്‍ണ്ണ­രേയും അവര്‍ണ്ണ­രേയും ഒരു പോലെ ബാധി­ച്ചു. അനേ­ക­സ്ത്രീ­കള്‍ മറ­ക്കു­ടയും പര്‍ദ്ദയും ദൂരെ­യെ­റിഞ്ഞ് സമു­ദാ­യ­ത്തിന്റെ മുഖ്യ­ധാ­ര­യി­ലെ­ത്തി. ""ബ്രാഹ്മ­ണ്യ­ത്തെ''യും സംര­ക്ഷി­ക്കു­വാനും സമു­ദ്ധരി­ക്കു­വാ­നു­മുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ ആരം­ഭി­ച്ചു. മനു­ഷ്യനും ലോക­ത്തിനും ഉണ്ടാ­കുന്ന പരി­ണാ­മം, സമൂ­ഹ­ത്തിനും സംഭ­വിച്ചു കൊണ്ടി­രി­ക്കു­ന്നു. ഈ പരി­ണാ­മത്തെ മന­സ്സി­ലാ­ക്കു­ക. അംഗീ­ക­രി­ക്കു­ക. സ്വയം സമു­ദ്ധ­രി­ക്കു­ക. സമു­ദ്ധാ­ര­ണ­ത്തി­ന്റെയും പുരോ­ഗ­മ­ന­ത്തി­ന്റെയും ഭാഗ­മാ­കു­ക.

ഈ ലേഖ­ന­മെ­ഴു­താന്‍ ഉത്തേ­ജനം തന്ന ജോണ്‍മാ­ത്യു, ഉമ്മന്‍ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണി­ക്ക­രോട് എന്നീ സുഹൃ­ത്തു­ക്ക­ളോ­ടുള്ള നന്ദിയും അറി­യി­ക്ക­ട്ടെ.
ചില നവോ­ത്ഥാന നായ­ക­ന്മാര്‍ (തോമസ് കളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക