പ്ലാനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക മെത്രാപ്പോലീത്ത
അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് അപ്പസ്തോലിക സന്ദര്‍ശനത്തിനായി എത്തുന്നു.
ജൂലൈ 30-നു ശനിയാഴ്ച വൈകിട്ട് എത്തുന്ന മെത്രാപ്പോലീത്തയെ വികാരി റവ.ഫാ. ബിനു
മാത്യൂസ്, ട്രസ്റ്റി ബിജോയി ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവര്‍ ചേര്‍ന്നു
സ്വീകരിക്കും.
ജൂലൈ 31-നു ഞായറാഴ്ച രാവിലെ അഭിവന്ദ്യ യൗസേബിയോസ് തിരുമേനി
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്യും.