Image

ഒഐസിസി ഓസ്‌ട്രേലിയ ഒ. ദേവസിക്കു സ്വീകരണം നല്‍കി

Published on 02 August, 2016
ഒഐസിസി ഓസ്‌ട്രേലിയ ഒ. ദേവസിക്കു സ്വീകരണം നല്‍കി
ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനാര്‍ഥം ഗോള്‍ഡ് കോസ്റ്റിലെത്തിയ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ. ദേവസ്യ ഇഞ്ചയ്ക്കലിനും കുടുംബത്തിനും ഒഐസിസി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. 

ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗവും ഒ. ദേവസ്യയുടെ മകനുമായ സൈജന്‍ ഡി. ഇഞ്ചയ്ക്കല്‍, ഒഐസിസി ഗോള്‍ഡ് കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഒഐസിസി നേതാക്കളായ രാജന്‍ വര്‍ഗീസ്, അനീഷ് രവി, ബിജു കുര്യന്‍, ദീപു പോള്‍, രവി പൂവക്കുന്നേല്‍ എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക