ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിനു ഔദ്യോഗിക പരിവേഷം നല്‍കികൊണ്ട് ന്യൂ
യോര്‍ക്കിലെ ക്യൂന്‍സ് ബെറോ പ്രസിഡന്റ് മെലിന്‍ഡാ കാറ്റസിന്റെ നേതൃത്വത്തില്‍
ക്യൂന്‍സ് ബെറോ ഹാളില്‍ വച്ച് നടത്തപ്പെട്ടു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍
കോണ്‍സുലേറ്റ് ജനറല്‍ റിവാ ഗാംഗുലിദാസ് മുഖ്യാതിഥിയായിരുന്നു .
ബെല്റ്സ്
മെര്‍ച്ചന്റ്സ് അസോസിയേഷനിലെ കോശി ഉമ്മന്‍, ഹേമന്ത് ഷാ എന്നിവരെ കൂടാതെ, കേരള
സമൂഹത്തില്‍ നിന്നും തോമസ് റ്റി. ഉമ്മന്‍, വര്‍ഗീസ് ചുങ്കത്തില്‍ , ജോര്‍ജ്
മാറാച്ചേരില്‍ , കെ. രാജഗോപാല്‍ , എബ്രഹാം പുതുശ്ശേരി, തുടങ്ങിയവര്‍ പരിപാടികളില്‍
പങ്കെടുത്തു. ഇന്ത്യന്‍ സംഘടനകളുടെ വകയായി ഏതാനും കലാപരിപാടികളും ദേശഭക്തി
ഗാനാലാപനവും ഉണ്ടായിരുന്നു.