പാലാ : ആറുമാസം മുമ്പ് യമനില്‍നിന്നും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.
ടോം ഉഴുന്നാലിയുടെ മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍
ഊര്ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു അദ്ദേഹത്തിന്റെ ജന്മനാടായ
പാലായില്‍ ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി നാഷണല്‍
ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍
ഭീകരവാദവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. കേരളാ കാത്തലിക് യൂത്ത്
മൂവ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ഭീകരതയ്ക്കെതിരെ കക്ഷി-രാഷ്ട്രീയ-മത-ജാതി പരിഗണനകൂടാതെ
ജനജാഗ്രത ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ഭീതിയുടെ നിഴലില്‍
നിറുത്താനാണ് ഭീകരവാദികള്‍ ശ്രമിക്കുന്നത്. മാനവരാശിയുടെ നന്മ
ലക്ഷ്യമിടുന്ന ആര്‍ക്കും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍
സാധിക്കുകയില്ല. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍
ഇടപെടലുകള്‍ നടത്തുണ്ടെങ്കിലും ആശങ്ക ഇനിയും ഒഴിവാക്കാനായിട്ടില്ല ഫാ.
ആലഞ്ചേരി പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്
ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ടോം ഉഴുന്നാലിയുടെ
മോചനത്തിനായി ജന്മനാട്ടില് ആദ്യമായിട്ടാണ് പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിക്കുന്നത്.
ഫാ. ടോമിന്റെ മോചനത്തിനായി ജന്മനാടിന്റെ
നിവേദനം പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനും തീരുമാനിച്ചു. ഫാ. ടോം
ഉഴുന്നാലിയെ മോചിപ്പിക്കുക, ഭീകരതയെ തള്ളിപ്പറയുക തുടങ്ങിയ
മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍
ഉയര്‍ത്തിപ്പിടിച്ചിരുന്നു.
എബി ജെ. ജോസ്, ബെന്നി മൈലാടൂര്‍, സാബു
എബ്രാഹം, അഡ്വ. സന്തോഷ് മണര്‍കാട്, ആര്. മനോജ്, സെബി പറമുണ്ട, സാംജി
പഴേപറമ്പില്‍, ജോയിച്ചന്‍ പൊട്ടന്‍കുളം, എം.പി. കൃഷ്ണന്‍നായര്‍, ജോസ്
മുകാല, ബിനു പെരുമന, ബിനു ജോര്‍ജ്, ബൈജു ഇടത്തൊട്ടി, ജോഷി കുളത്തുങ്കല്‍,
സുമിത് ജോര്‍ജ്, ബേബി വലിയകുന്നത്ത്, ജോമോന് ജോസഫ് തറപ്പേല്‍ എന്നിവര്‍
പ്രസംഗിച്ചു.
യമനില്‍നിന്നും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിയുടെ മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു അദ്ദേഹത്തിന്റെ ജന്മനാടായ പാലായില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭീകരവാദവിരുദ്ധ കൂട്ടായ്മ കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍ ഉദ്ഘാടനം ചെയ്യുന്നു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, ആര്. മനോജ്, ബെന്നി മൈലാടൂര്‍, സാബു എബ്രാഹം, അഡ്വ. സന്തോഷ് മണര്‍കാട്, സെബി പറമുണ്ട, സാംജി പഴേപറമ്പില്‍ എന്നിവര്‍ സമീപം.