കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്കരന്
അന്തരിച്ചു. 66 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട്
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആഗസ്ത് പതിനേഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ
തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന
സി.കെ ശശീന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ്
ഇദ്ദേഹത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
1971 മുതല്‍ സി.പി.ഐ.എം അംഗമായ ഭാസ്കരന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
കൂടിയാണ്. 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു.
1982ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991ല്‍ ജില്ലാ സെക്രട്ടറിയറ്റിലുമെത്തി.
പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
2005-2007 കാലഘട്ടത്തില്‍ വയനാട് ജില്ലാ പഞ്ചായത്തു വൈസ്
പ്രസിഡന്റായിരുന്നു.
കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന് നായരുടെയും
ഉണിച്ചിരയുടെയും മകനാണ്. വിദ്യാഭ്യാസത്തിനുശേഷം വയനാട്ടിലേക്കു കുടിയേറിയ
ഇദ്ദേഹം ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തിയത്.
ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി
(ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്),
മിഥുന് വര്‍ഗീസ്.