പണം ലഭിക്കാന്‍ വേണ്ടി മോശം സിനിമ ചെയ്യാനില്ലെന്ന് മലയാളത്തിന്റെ യങ്ങ് ഹീറോ ദുല്‍ഖര്‍ സല്മാന്.സിനിമയോടുള്ള പ്രണയമാണ് എന്നെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തിയത് . ഒരിക്കലും പണത്തിനുവേണ്ടി മോശം സിനിമകള്‍ ഞാന്‍ ചെയ്യില്ല . സിനിമയിലെ എല്ലാവരുടെയും ആഗ്രഹം അത് തന്നെയായിരിക്കും. പക്ഷേ, സിനിമയിലെത്തുന്നതോടെ ലൈഫ് സ്റ്റൈല്‍ മാറും. ആ ലൈഫ് സ്റ്റൈല്‍ നിലനിര്‍ത്താന്‍ വേണ്ടി മോശം സിനിമകള്‍ ചെയ്യേണ്ടതായും വരും. മനപ്പൂര്‍വ്വമല്ലെന്ന് മാത്രം.ദുല്‍ഖര്‍ പറയുന്നു.അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചിത്രം പോസ്റ്റ്പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.