Image

തിരുവോണാഘോഷങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചു

Published on 28 August, 2016
തിരുവോണാഘോഷങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചു

മെല്‍ബണ്‍: പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ കേരളത്തിന്റെ തനതായ ആഘോഷം തിരുവോണം ഓസ്‌ട്രേലിയന്‍ മലയാളികളും ആഘോഷിക്കുന്നു. ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റേയും ശ്രീനാരായണ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും നേതൃത്വത്തില്‍ ഓഗസ്റ്റ് 21നു നടന്ന ഓണാഘോഷത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി.

ഓഗസ്റ്റ് 27നു കെസി മലയാളി ഫോറത്തിന്റെ ആവണപ്പുലരിയും ഡന്റിനോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേളിയുടെ ഓണാഘോഷവും നടക്കും. 28നു (ഞായര്‍) കെസിസിപിഎ ക്‌നാനായ കൂട്ടായ്മയുടെ ഓണാഘോഷങ്ങള്‍ നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണിസ് പാരിഷ് ഹാളില്‍ നടക്കും. സെപ്റ്റംബര്‍ മൂന്നിനു (ശനി) മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം സ്പ്രിംഗ്‌വേല്‍ ഹാളിലും വിറ്റല്‍സി മലയാളി കൂട്ടായ്മയുടെ ഓണാഘോഷങ്ങള്‍ ഗ്രീന്‍സ്‌ബ്രോ സെന്റ് സെര്‍ബിയന്‍ ഹാളിലും നടക്കും. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഹാളിലും മലയാളി ഫെഡറേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10നു (ശനി) സ്പ്രിംഗ് വേല്‍ഹാളിലും നടക്കും.

സെപ്റ്റംബര്‍ 24 നു (ശനി) മെല്‍ബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷം ഹില്‍ ക്രിസ്റ്റ് കോളജ് പെര്‍ഫോമിംഗ് സെന്ററില്‍ നടക്കും. അന്നേദിവസം ഫ്രാക്സ്റ്റന്‍ മലയാളി കൂട്ടായ്മയും ഓണം ആഘോഷിക്കും. മെല്‍ബണിലെ Cyndester മലയാളി കൂട്ടായ്മയുടെ ഓണം ഒക്‌ടോബര്‍ ഒന്നിനു ബെല്ലാ ബെല്ലാ കമ്യൂണിറ്റി സെന്ററില്‍ നടക്കും. 

മെല്‍ബണിലെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി നിരവധി മലയാളി കൂട്ടായ്മകള്‍ കേരളത്തിന്റെ തനതായ പാരമ്പര്യം നിലനിര്‍ത്തുന്നതിനും പുതുതലമുറയ്ക്ക് മാവേലിയെ കുറിച്ച് അറിവു പകരുന്നതിനും ഓണാഘോഷങ്ങള്‍ വഴി തെളിക്കും. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക