തൃശൂര്‍: ടോള്‍ പിരിവിനെതിരേ സമരം നടത്തിയവര്‍ക്കുനേരേ പോലീസ് നടത്തിയ
മര്‍ദ്ദനത്തില്‍ പ്രതിക്ഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍
കെ.എസ്.ആര്.ടി.സി ബസ്സുകള്‍ക്കുനേരേ കല്ലേറ്. മുപ്ലിയം, മുല്ലശേരി ഭാഗങ്ങളിലാണ്
രാവിലെ കല്ലേറ് ഉണ്ടായത്.
സ്വകാര്യ ബസ്സുകള്‍ ഇവിടെ സര്‍വീസ്
നടത്തുന്നില്ല. നഗരത്തിലും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങളും
അടഞ്ഞുകിടക്കുകയാണ്.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവിനെതിരേ
പാലിയേക്കരയില്‍ സമരം നടത്തിയവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ്
ഹര്‍ത്താല്‍. ബിജെപിയും സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയും സിപിഐ എംഎല്ലും
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.