Image

പൊന്നോണം 2016: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 07 September, 2016
പൊന്നോണം 2016: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 'പൊന്നോണം 2016' എന്ന പേരില്‍ സെപ്റ്റംബര്‍ 10നു (ശനി) സംഘടിപ്പിക്കുന്നു. 

മെല്‍ബണിലെ ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്‌സ് ഹാളില്‍ രാവിലെ എട്ടു മുതല്‍ പൂക്കളത്തോടെ പരിപാടി ആരംഭിക്കും. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനോടൊപ്പം എംകെസിസി, എംകെഎല്‍ഡബ്ല്യുഎ, എംകെസിവൈഎല്‍ എന്നിവരും ഓണാഘോഷങ്ങളില്‍ പങ്കെടുക്കും. പത്തു മുതല്‍ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍, 12.30 മുതല്‍ രണ്ടുവരെ ഓണസദ്യ, 2.30 മുതല്‍ 3.30 വരെ കള്‍ചറല്‍ പരിപാടികള്‍, 3.30 മുതല്‍ 4.30 വരെ വടംവലി മല്‍സരം, 4.30 മുതല്‍ അഞ്ചു വരെ സമ്മാനവിതരണം എന്നിവ നടക്കും.

വടംവലി മത്സരത്തില്‍ ജേതാക്കള്‍ക്ക് ജോസഫ്- സൂസന്‍ ഫാമിലി സ്‌പോണ്‍ ചെയ്യുന്ന 201 ഡോളര്‍ കാഷ് പ്രൈസും രണ്ടാം സ്ഥാനക്കാര്‍ക്ക് ജോ- ദീപാ ഫാമിലി സ്‌പോണ്‍ ചെയ്യുന്ന 101 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് ബേബി- എല്‍സി ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 51 ഡോളറും സമ്മാനമായി ലഭിക്കും.

പൊന്നോണം 2016 വന്‍ വിജയമാക്കുവാന്‍ ഏവരേയും സെന്റ് പീറ്റേഴ്‌സ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്, സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക