മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 10ന് (ശനി) നടക്കും. രാവിലെ 10ന് സ്പ്രിംഗ് വെയില് ടൗണ്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍.
രാവിലെ കുട്ടികള്‍ക്കായി കളറിംഗ് പെയിന്റിംഗ് മത്സരങ്ങള്‍ നടക്കും. തുടര്‍ന്നു ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന എംഎംഎഫിന്റെ ഓള് ഓസ്ട്രേലിയ വടംവലി മത്സരം അരങ്ങേറും. പുതിയ മത്സരയിനമായ ആം റെസ്ലിംഗ് സ്പ്രിംഗ് വെയില് ഹാളില്‍ അരങ്ങേറും.
വിവിധ ഗ്രൂപ്പുകളായി 75, 80, 85, 90, കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. ഉച്ചയ്ക്ക് 12ന് ഓണസദ്യയ്ക്കൊപ്പം ലൈവ് ഗാനമേളയും അരങ്ങേറും.
ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത മല്ലു സിംഗ് ഫെയിം ഉണ്ണിമുകന്ദന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളായ ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം തുടങ്ങിയവ അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വിവിധ തലത്തിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.