കെയ്ന്‍സ്: ഓസ്ട്രേലിയയിലെ ക്യു എന്‍സ് ലാന്‍ഡ് സംസ്ഥാനത്തിലെ കെയിന്‍സ് നഗരത്തില്‍ കെയ്ന്‍സ് കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഓണാഘോഷം സെപ്റ്റംബര്‍ 17ന് വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പതു വരെ പരാമറ്റ സെന്റ് ജോസഫ് സ്കൂള്‍ ഹാളില്‍ ആഘോഷിച്ചു. റോബ് പെയ്ന് എംപി മുഖ്യാഥിതിയായിരുന്നു.
അത്തപ്പൂക്കളവും വിവിധ കലാകായിക മത്സരങ്ങളും രസകരവും ആവേശപൂര്ണവുമായി. വടംവലിയും ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലികളി, മഹാബലി തമ്പുരാന്റെ വരവേല്‍പ്പ്, തിരുവാതിര, ഓണപ്പാട്ട് എന്നിവയ്ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. മലയാളികളെ കൂടാതെ ഇന്ത്യ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിരവധി ഓസ്ട്രേലിയക്കാരും പങ്കെടുത്തു.
സികെസിസി പ്രസിഡന്റ് ബിജി ജനറല്‍ സെക്രട്ടറി പ്രിന്‍സ് കള്‍ച്ചറല്‍ പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍ സുരേഷ് നമ്പൂതിരയത്, വനിത വിഭാഗം പ്രതിനിധികളായ ജിഷ, ബിബി ഹാരിസ്, സജീന വിവിധ കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ ഓണാഘോഷത്തിനു നേതൃത്വം നല്കി.