ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് ഉദരത്തില്‍ നടത്തിയ ശസ്ത്രകിയ വിജയകരമെന്ന് മകന് അഭിഷേക് ബച്ചന്. അറുപത്തിയൊന്‍പതുകാരനായ ബച്ചന് ഇന്നു രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ശുഭമായിരുന്നുവെന്ന് അഭിഷേക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
1982ല്‍ സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ അമിതാഭിന്റെ കുടലില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ചെറുകുടലിലെ രോഗബാധയെത്തുടര്‍ന്ന് ബച്ചന് 2005 ല്‍ മുംബൈ ലീലാവതി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയുടെ ഭാഗമായാണ് അന്ധേരിയിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രിയ നടത്തിയത്.
നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി. ശസ്ത്രക്രിയ ശുഭമായിരുന്നു. അച്ഛന് ഇപ്പോള്‍ റൂമില്‍ വിശ്രമത്തിലാണ് - ജൂനിയര്‍ ബച്ചന് ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള ഗംഗാദേവി എന്ന് ചിത്രത്തില്‍ അഭിനയിച്ചു വരിയാണ് ബച്ചന്. ഭാര്യയും ബോളിവുഡ് താരവുമായ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.