Image

കൊഡാക് കമ്പനി ഡിജിറ്റല്‍ കാമറ നിര്‍മാണം അവസാനിപ്പിക്കുന്നു

Published on 12 February, 2012
കൊഡാക് കമ്പനി ഡിജിറ്റല്‍ കാമറ നിര്‍മാണം അവസാനിപ്പിക്കുന്നു
ലണ്ടന്‍: ലോകപ്രശസ്ത ഫിലിം, കാമറ നിര്‍മാതാക്കളായ ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി ഡിജിറ്റല്‍ കാമറ നിര്‍മാണത്തിനു ഷട്ടറിടുന്നു. ആറു മാസത്തിനുള്ളില്‍ കാമറ നിര്‍മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 130 വര്‍ഷത്തെ പാരമ്പര്യമുള്ള കൊഡാക് കമ്പനിയാണ് ഫോട്ടോഗ്രാഫി ജനകീയമാക്കിയത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിപണിയില്‍ കൊഡാകിന്റെ 90 ശതമാനം ബിസിനസും നഷ്ടമായതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം കമ്പനി ന്യൂയോര്‍ക്ക് കോടതിയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണിയില്‍ മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നതും, ഡിജിറ്റല്‍ കാമറയുടെ സാങ്കേതികവിദ്യ ശരിയായി ഉപയോഗിക്കാതിരുന്നതുമാണ് കമ്പനിയുടെ തകര്‍ച്ചയ്ക്കു കാരണമായി പറയപ്പെടുന്നത്. കമ്പനിയെ ഏറ്റെടുക്കാന്‍ അനുയോജ്യരായ പങ്കാളികളെ കൊഡാക് പ്രതീക്ഷിക്കുന്നുണ്ട്. 

പരമ്പരാഗത ഫോട്ടോഗ്രാഫി ജനങ്ങള്‍ കൈവിട്ടതോടെ 2004 ല്‍ കൊഡാക് കമ്പനി ഫിലിം റോള്‍ നിര്‍മാണം അവസാനിപ്പിച്ചു. പിന്നീട് സ്മാര്‍ട്ട്‌ഫോണുകളും ആധുനിക ഡിജിറ്റല്‍ കാമറകളും വിപ്ലവം സൃഷ്ടിച്ചതോടെ കൊഡാകിനെ ലോകം തള്ളിപ്പറഞ്ഞുതുടങ്ങി. കാലത്തിനനുസരിച്ച് മാറാന്‍ കഴിയാതെ പോയതാണ് കൊഡാകിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഒരുകാലത്ത് ചിത്രമെടുക്കുന്ന കാര്യം പറയുമ്പോള്‍ ആദ്യം മനസിലെത്തുന്ന പേരായിരുന്നു കൊഡാക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക