അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ അല്മായ സംഘടനയായ സീറോ മലബാര്‍
കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ (എസ്.എം.സി.സി.) പ്രതിനിധി സംഘം, സീറോ മലബാര്‍
കത്തോലിക്കാ സഭയുടെ പിതാവും നിയുക്ത കര്‍ദിനാളുമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ്
ആലഞ്ചേരിക്ക് ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ചു. എസ്.എം.സി.സിയുടെ ഉപദേശക
സമിതി ചെയര്മാന് ശ്രീ. മാത്യു തോയലില്‍, ഉപദേശക സമിതി അംഗം ശ്രീ. ജോര്‍ജ് മാത്യു
സി.പി.എ, ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി എന്നിവര്‍
സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരമായ മൗണ്ട് സെന്റ് തോമസ്സില്‍ എത്തിയാണ്
പിതാവിന് ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ചത്.
എസ്. എം. സി. സി.
അമേരിക്കയിലും കേരളത്തിലുമായി ചെയ്യുന്ന നാനാവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
തദവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഫിലാഡല്ഫിയായില് നടന്ന എസ്.എം.സി.സി യുടെ
നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയുടെ പതിപ്പ്
അഭിവന്ദ്യ പിതാവിന് സമര്‍പ്പിച്ചു. എസ്.എം.സി.സി.യുടെ തുടര്‍ന്നുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂരുമായി കൂടിക്കാഴ്ച നടത്തുകയും ചായ
സല്‍ക്കാരത്തില്‍ പങ്കു ചേരുകയും ചെയ്തു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സിറിയക്
കുര്യന് അറിയിച്ചതാണിത്.