Image

ആറന്‍മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണം: സി.പി.ഐ

അനില്‍ പെണ്ണുക്കര Published on 14 February, 2012
ആറന്‍മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണം: സി.പി.ഐ
ആറന്‍മുള: വിമാനത്താവള പദ്ധതി ഉടന്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. കൊല്ലത്ത് സമാപിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക പ്രമേയമായി അവതരിപ്പച്ചാണ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഭൂപ്രകൃതിക്കും, ജനങ്ങള്‍ക്കും ഏറെ ദോഷകരമായ പദ്ധതിയാണ് ആറന്‍മുള വിമാനത്താവളം. ആഗോള താപനവും, കാലാവസ്ഥ വ്യതിയാനവും, ഭക്ഷ്യ സുരക്ഷയുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ തണ്ണീര്‍ തടങ്ങളും നെല്‍ വയലുകളുമെല്ലാം സംരക്ഷിച്ചു നിര്‍ത്തിയേ മതിയാകൂ. നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളും നീര്‍ച്ചാലുകളും നികത്തിയാണ് ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ ഒരു സംഘം പരിശ്രമിക്കുന്നത്. ആറന്‍മുള കിടങ്ങന്നൂര്‍ , മല്ലപുഴശ്ശേരി വില്ലേജുകളിലെ ആയിരക്കണക്കിന് ഏക്ക
ര്‍ ഭൂമി ഉടമസ്ഥരെ അിയിക്കുകപോലും ചെയ്യാതെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ലോബിയെ സര്‍ക്കാര്‍ സഹായിക്കുന്നതായും പ്രമേയത്തില്‍ സി.പി.ഐ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക