തൃശൂര്‍: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ രംഗത്ത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയിലില്ല. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പദ്ധതി പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.