തിരുവനന്തപുരം: തന്റെ ഫോണ്‍ സംഭാഷണങ്ങളും ഇ മെയിലുകളും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.
പരാതി താന്‍ നേരിട്ട് കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെ ഉള്ള അറിവ് മാത്രമേ ഇപ്പോള്‍ ഉള്ളൂ. പരാതി കണ്ട ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.