വെസ്റ്റ് പാംബീച്ച് (ഫ്ളോറിഡ): ദക്ഷിണ ഫ്ളോറിഡയിലെ വെസ്റ്റ് പാംബീച്ച്'
ആസ്ഥാനമായിട്ടുള്ള പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് പാം ബീച്ച്,
(K.A.P.B. www.keralapb.com) കാന്‍സര്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ (Cancer Socitey
of America) നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച്ച വെസ്റ്റ് പാംബീച്ചില് വെച്ച്
നടത്തിയ സ്തനാര്‍ബുദ ബോധവത്കരണ വാക്കത്തോണില്‍ (Breast Cancer Walkathon)
പങ്കെടുത്തു. വെസ്റ്റ് പാം ബീച്ചിലെ ആംഫിതിയേറ്ററില്‍ നിന്നായിരുന്നു
വാക്കത്തോണിന്റെ തുടക്കം.
കേരള അസോസിയേഷന് ഓഫ് പാംബീച്ച് പ്രസിഡന്റ് ബിജു
തോണി കടവില്‍, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടില്‍, ജോയിന്റ്
ട്രഷറര്‍ റെജി സെ ബാസ്റ്റ്യന്‍, കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് സാമുവേല്‍, ലൂക്കോസ്
പൈനുംകന്‍, രാജു ജോസ്, സുനില്‍ കായല്‍ച്ചിറയില്‍ എന്നിവര്‍കൂടി നാലു വാട്ടര്‍
സ്റ്റേഷനുകള്കു നേതൃത്വം നല്കി. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഈ
വാക്കത്തോണില്‍ കേരള അസോസിയേഷന് ഓഫ് പാം ബീച്ച് വോളന്റീയര്‍സ് ആദ്യമായിട്ടാണ്
പങ്കെടുക്കുന്നത്. കമ്മിറ്റി അംഗങ്ങമായ ജോര്‍ജ് സാമുവേല്‍, ഇതിനുവേണ്ടി
തുടക്കത്തിലേ എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുവാന്‍ പ്രചോദനം നല്കി. ബിജു
തോണികടവില്‍ അറിയിച്ചതാണിത്.