മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് മെല്‍ബണില്‍ ചെറുപുഷ്പ മിഷന് ലീഗിലെ കുട്ടികളുടെയും കോഓര്ഡിനേറ്റേഴ്സിന്റെയും നേതൃത്വത്തില്‍ മിഷന് ഞായര്‍ ആചരിച്ചു. ഒക്ടോബര്‍ 30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ രണ്ടു സെന്ററുകളിലായിട്ടാണ് അരങ്ങേറിയത്.
സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ക്ലെയ്റ്റനില് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയും സെന്റ് മാത്യൂസ് ചര്‍ച്ച് ഫൊക്കാനറില്‍ ഫാ. തോമസ് കുമ്പുക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മിഷ്യന് ഞായറിന്റെ സന്ദേശം നല്കി. തുടര്‍ന്ന് എട്ടു മുതല്‍ പതിനഞ്ചു വയസ് വരെയുള്ള കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള സ്റ്റാളുകള്‍ തയാറാക്കി പാവപ്പെട്ടവരെ സഹായിക്കാന്‍ ധനശേഖരണം നടത്തി.
മിഷന് ലീഗ് ഡയറക്ടര്‍മാരായ സജിമോള്‍ അനില്‍, മെജു അജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സോളമന് പാലാക്കാട്ട്