2016-2018 വര്‍ഷങ്ങളില്‍ ഫോമയുടെ എംബയര്‍ റിജീയണെ നയിക്കുവാനായി ശ്രീ. പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
റീജിയണ്‍ സെക്രട്ടറി സന്‍ജു കളത്തിപ്പറമ്പില്‍, ട്രഷററായി നിഷാദ് പൈതുതറയില്, എന്നിവരും മുംബൈ പാലസില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു. റീജിയണ്‍ കണ്വെന്ഷന് ചെയര്‍മാനായി റോയി ചെങ്ങന്നൂര്‍ കോ-ചെയര്‍മാനായി നിഷാദ് നായര്‍ റീജിയണ്‍ ഈവന്റ് കോഡിനേറ്ററായി ലിബിമോന് ഏബ്രഹാം, പിആര്‍ഒ ആയി ജെ.മാത്യൂസ് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി സുരേഷ് മുണ്ടയ്ക്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ റീജണ്‍ മുന്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രദീപ് നായരുടെ നേതൃത്വത്തിലുള്ള ടീമിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി. വറുഗീസ് (സലിം) ഫോമോ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് തോമസ് കോശി നാഷണല്‍ കമ്മറ്റി അംഗം എ.വി.വറുഗീസ് എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി.
എംബയര്‍ റീജിയണിന്റെ 2016-2018 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 7-ാം തിയതി നടത്തുവാന്‍ യോഗം തീരുമാനിക്കുകയുണ്ടായി. യോഗത്തില്‍ ഫോമാ മുന്‍ നാഷണല്‍ കമ്മറ്റി അംഗം തോമസ് മാത്യൂ, കുര്യാക്കോസ് വറുഗീസ്, ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ബെന്‍ കൊച്ചീക്കാരന്, ഷിജു കളത്തില്‍ വൈ.എം. എ.പ്രസിഡന്റ് ഷോബി ഐസക്ക്, ഷിനു ജോസഫ് സുരേഷ് നായര്‍ എന്നിവരും യോഗത്തിന് നേതൃത്വം നല്കി.