അബുദാബി: കേരളത്തിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബായ മുസാഫിര്‍ എഫ്സി അല്‍ മദീനയുടെ 2016–17 വര്‍ഷത്തെ ജേഴ്സി പ്രകാശനം ചെയ്തു. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി മജിലിസില്‍ അബുദാബി നിയമകാര്യ വകുപ്പ് ടെക്നിക്കല്‍ മേധാവി ഡോ. ഹമദ് അബ്ദുള്ള അല്‍ ജാബിരി, അഡ്രസ് ഫാഷന്‍ എംഡി ഷംസുദ്ദീന് നെല്ലറയ്ക്കു നല്‍കിയും മറ്റൊരു ജേഴ്സി അബ്ദുള്ള അല്‍ ജാബിരിയും യുഎഇ ഫുട്ബോള്‍ താരം മുബാറക്കും ചേര്‍ന്ന് ഷംസുദ്ദീന് നെല്ലറയ്ക്ക് നല്‍കിയും പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ അദ്നാന് അല്‍ ജാബിരി, അഹമ്മദ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടി ഉസ്മാന് കരപ്പാത്ത്, മുസാഫിര്‍ എഫ്.സി., അഡ്വൈസറി ചെയര്മാന് പി.കെ. ഹസന്, പ്രസിഡന്റ് സയ്യദ് ഷഹീര്‍, യു.കെ. അബ്ദുല്‍ അസീസ്, ദുല്ഖര്ണി, നൗഷാദ് ഫ്യൂച്ചര്‍ വേള്‍ഡ് സ്പോര്‍ട്സ്, ശരീഫ് സിഎംപി മറ്റു ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്രസ് ഫാഷന്‍ ആണ് ക്ലബിന്റെ സ്പോണ്സര്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള