മെല്‍ബണ്‍: കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസിനൊപ്പം മെല്‍ബണ്‍ മലയാളികളും ഐക്യപ്പെടുന്നു. മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 27ന് (ഞായര്‍) വൈകുന്നേരം 6.30ന് ലാലൂര്‍ കായര് റസ്റ്ററന്റില്‍ നടക്കുന്ന യോഗത്തില്‍ മെല്‍ബണിലെ ഒഐസിസി, കേരള കോണ്‍ഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും പങ്കെടുക്കും.
നോട്ട് റദ്ദാക്കല്‍, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശമുള്ള 500, 1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഓസ്ട്രേലിയന്‍ ഹൈകമ്മീഷണര്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കാനായി നിവേദനം തയാറാക്കുവാനുമാണ് യോഗം ചേരുന്നത്.
വിവരങ്ങള്‍ക്ക്: 0415906017.