മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം ബാലവേദി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം സീബിലെ അല്‍ നൂര്‍ ഫാം , ഹൗസില്‍ വച്ച് നടന്നു.
സംഗീത ശില്‍പ്പം, നൃത്തശില്‍പ്പം, കളികളിലൂടെ കാര്യം, നിധി കണ്ടെത്താം, നാവു കുഴക്കി, ഓര്‍മ്മയിലാണ് കാര്യം, തുടങ്ങി കളിയും ചിരിയും കാര്യവുമായി ഒരു ദിനം മുഴുവന്‍ പ്രകൃതിയെ അറിഞ്ഞു കൊണ്ട് ആര്‍ത്തുല്ലസിച്ചായിരുന്നു കുട്ടികള്‍ ശിശുദിനം ആഘോഷിച്ചത്.
നമുക്കും കുട്ടികളാവാം എന്ന മുദ്രാവാക്യത്തില്‍ ഊന്നിക്കൊണ്ട് നടന്ന പരിപാടിയില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തു.
അപര്‍ണ മുരളീധരന് സ്വാഗതം പറഞ്ഞ ഹ്രസ്വമായ ഉത്ഘാടന ചടങ്ങില്‍ ഐശ്വര്യ ഹര്‍ഷകുമാര്‍ അദ്ധ്യക്ഷയായിരുന്നു.
നിരഞ്ജന് ലാല്‍ ശിശുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആകാശ് രമേഷ്, പവിത്ര ശ്രീജിത്ത്, നിരഞ്ജന് രാമന് എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചു. ദേവിക സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്ത! ബിജു . വെണ്ണികുളം.