Image

മെര്‍ക്കലിനെ മുഖചിത്രമാക്കി ചാര്‍ലി എബ്ദോ ജര്‍മന്‍, ഓസ്ട്രിയന്‍ എഡിഷന്‍ പുറത്തിറങ്ങി

Published on 02 December, 2016
മെര്‍ക്കലിനെ മുഖചിത്രമാക്കി ചാര്‍ലി എബ്ദോ ജര്‍മന്‍, ഓസ്ട്രിയന്‍ എഡിഷന്‍ പുറത്തിറങ്ങി

  ബര്‍ലിന്‍: ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ മുഖച്ചിത്രമാക്കി ചാര്‍ലി എബ്ദോയുടെ ജര്‍മന്‍ പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങി. ടോയ്‌ലറ്റിലിരുന്ന് ചാര്‍ലി എബ്ദോ വായിക്കുന്ന മെര്‍ക്കലിനെയാണ് കാരിക്കേച്ചറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഫോക്‌സ് വാഗണ്‍ കമ്പനിയുടെ ഹൈഡ്രോളിക് റാമ്പില്‍ കിടക്കുന്ന മെര്‍ക്കലിന്റെ ചിത്രമാണ് രണ്ടാമതായി മാഗസിനില്‍ ചേര്‍ത്തിരിക്കുന്നത്. നാലാം തവണയും ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അവതരണം. ഒപ്പം പുകമറയിലൂടെ ഫോക്‌സ് വാഗണ്‍ കമ്പനിയുടെ സല്‍പ്പേരിനുണ്ടായ കളങ്കത്തെയാണ് ഈ കാര്‍ട്ടൂണില്‍ ചേര്‍ത്തിരിക്കുന്നത്.16 പേജടങ്ങിയ മാഗസിന്റെ രണ്ടുലക്ഷം കോപ്പിയാണ് മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്. 

പ്രകോപനപരമായ ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനാണ് ചാര്‍ലി എബ്ദോ. ഇസ് ലാമിനെ അവഹേളിച്ചുവെന്നാരോപിച്ച് 2015 ജനുവരി ഏഴിന് മാഗസിന്റെ ആസ്ഥാനമായ പാരീസിലെ ഓഫീസില്‍ ഐസ് ഭീകരര്‍ കടന്നുകയറി ചീഫ് എഡിറ്ററടക്കം 12 പേരെ തോക്കിനിരയാക്കിയത് ലോകത്തെ ഞടുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക