സൂറിച്ച്: കനത്ത ഹിമപാതത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നിരത്തുകളില്‍ നിരവധി റോഡപകടങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്നപ്പോള്‍ പെയ്ത മഞ്ഞ്, തണുത്തുറഞ്ഞ് ഐസായിമാറി. തുടര്‍ന്ന് റോഡുകളില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും തെന്നി മറിയുകയും ചെയ്തു.
മൂടല്‍ മഞ്ഞും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും കൂടിയായപ്പോള്‍ രാജ്യത്തെ ദേശീയ പാതകളില്‍ പലയിടങ്ങളിലും വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
ബേണില്‍ നിന്നും സൂറിച്ചിലേക്കുള്ള ദേശീയ പാത അ 1 ല്‍, സെ. ഗാലന്, സേബാഹ്, വാലിസ് സെല്ലന് എന്നിവിടങ്ങളിലെല്ലാം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ സൂറിച്ചില്‍ ലിമ്മാറ്റാലന് ക്രോസിലും 45 മിനിറ്റോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
അപകത്തെ തുടര്‍ന്ന് ബേണില്‍ നിന്ന് സൂറിച്ചിലേക്കുള്ള ഹൈവേയുടെ ഒരു വരി പാത അടച്ചിട്ടു. കിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലും നിരവധി വാഹനങ്ങള്‍ അ പകടത്തില്പ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ബേണിനും റോയെഫെല്ഡിനുമിടയില് ഭൂരിഭാഗം പ്രദേശങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാത അ6 ല്‍ ലിസ് മുതല്‍ ബേണ്‍ വരെയുള്ള റോഡില്‍ ഐസില്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയി ടിച്ചു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍