Image

ഒടുവില്‍ തന്റെ ആ സ്വപ്നം പൂവിട്ടെന്ന് ആമിര്‍ ഖാന്‍

Published on 11 December, 2016
ഒടുവില്‍ തന്റെ ആ സ്വപ്നം പൂവിട്ടെന്ന് ആമിര്‍ ഖാന്‍


വളരെക്കാലമായുള്ള തന്റെ സ്വപ്നം ഒടുവില്‍ സാക്ഷാത്ക്കരിക്കപ്പെട്ടതായി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ .മറ്റൊന്നുമല്ല നടന്‍ ഉദ്ദേശിച്ചത് നടി സാക്ഷി തന്‍വാറിനൊപ്പം അഭിനയിക്കുക എന്നത് വളരെനാളായുള്ള തന്റെ ആഗ്രഹമായിരുന്നെന്നാണ് നടന്‍ പറയുന്നത്.

ആമിര്‍ ഖാന്‍ മുഖ്യവേഷത്തിലെത്തുന്ന ദംഗല്‍ എന്ന ചിത്രത്തിലെ നടിമാരിലൊരാളാണ് സാക്ഷി. സാക്ഷിയെ കുറിച്ച് ആമിറിന് ഏറെ പറയാനുണ്ട്. നല്ല കഴിവുളള അഭിനേത്രിയാണ് സാക്ഷി. ചിത്രീകരണത്തിനിടയില്‍ സാക്ഷി അഭിനയിച്ച ഒരു ഷോട്ടു പോലും വീണ്ടും ചിത്രകരിക്കേണ്ടി വന്നിട്ടില്ലെന്നും ആമിര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക