കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന് കുവൈത്തിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബര്‍ എട്ടിന് നടന്നു. അബാസിയ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണ്സന് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് പോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മാര്ട്ടിന് കുര്യന് കണക്കും അവതരിപ്പിച്ചു. ഉപദേശക സമിതി ചെയര്മാന് ബേക്കന്‍ ജോസഫ് സംസാരിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സജീവ് പോള്‍ (പ്രസിഡന്റ്), പോളി പയ്യപ്പിള്ളി (വൈസ് പ്രസിഡന്റ്), ബിജോ ജോര്‍ജ് മംഗലി (ജനറല്‍ സെക്രട്ടറി), ജിന്റോ വര്‍ഗീസ് (ജോ. സെക്രട്ടറി), മാര്ട്ടിന് കുര്യന് (ട്രഷറര്‍), സതീഷ് നായര്‍ (ജോ. ട്രഷറര്‍), പോള്‍ പാലാട്ടി (സെക്രട്ടറി), ജോസ് പഞ്ഞിക്കാരന (ഓഡിറ്റര്‍), പ്രഫുല്ലകുമാര്‍ മേപ്പത്ത് (ഉപദേശക സമിതി ചെയര്മാന്), എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ജേക്കബ് പൈനാടത്ത്, ബേക്കന്‍ ജോസഫ്, സി.കെ. കുര്യന് എന്നിവര്‍ നേതൃത്വം നല്കി.
യോഗത്തില്‍ സ്ഥാപക അംഗവും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ ജേക്കബ് പൈനാടത്തിനും കുടുംബത്തിനും യത്രയയപ്പു നല്കി. സംഘടനയുടെ ഉപഹാരം മുന്‍ പ്രസിഡന്റ് ജോണ്സന് അറയ്ക്കല്‍ കൈമാറി. മുന്‍ ഉപദേശക സമിതി ചെയര്മാന് ബേക്കന്‍ ജോസഫ്, മുന്‍ സെക്രട്ടറിയും പ്രസിഡന്റുമായ സജീവ് പോള്‍, ട്രഷറര്‍ മാര്ട്ടിന് കുര്യന് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ജോണ്സന് അറയ്ക്കല്‍, സജീവ് പോള്‍, മാര്ട്ടിന് കുര്യന്, ബേക്കന്‍ ജോസഫ്, നിജി പൈലി, ജോസ് പഞ്ഞിക്കാരന്‍, പ്രഫുല്ലകുമാര്‍, ബാബു തോമസ്, ഡെന്നീസ് ജോസഫ്, ബിജോ ജോര്‍ജ് മംഗലി, ജോയി പാലാട്ടി, ഷാജി ചാക്കോച്ചന് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍