കിങ്കിണി തരംഗം വീണ്ടും. ഫേസ് ബുക്ക് കൂട്ടുകാര്‍ നിര്‍മ്മിച്ച മിറക്കിള്‍ എന്ന
സിനിമയില്‍ കിങ്കിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മാധ്യമ ശ്രദ്ധനേടിയ നാലാം
ക്ലാസുകാരി ബേബി ജിംന അഭിനയിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് പ്രദര്‍ശനത്തിന് എത്തി.
കുടുംബ ബന്ധങ്ങളിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും അതുമൂലം വഴിതെറ്റിപ്പോയി
മദ്യ മയക്കുമരുന്ന് മാഫിയയുടെ കൈകളില്‍ അകപ്പെട്ട് അവരുടെ ഏജന്റുമാരായി മാറി
സമൂഹത്തിന് ബാധ്യതയാകുന്ന കൌമാരക്കാരുടെ കഥപറയുന്ന ഈ ബോധവത്ക്കരണ ഹ്രസ്വ സിനിമ
ചേര്‍ത്തല ആസ്ഥാനമായ ‘സ്ട്രീറ്റ് ലൈറ്റ് ഫേസ് ബുക്ക്’ ഗ്രൂപ്പാണ്
നിര്‍മ്മിച്ചിരിക്കുന്നത്. അജിതാ തങ്കച്ചന്റെ കഥയില്‍ അനിലന്‍ കാവനാട് തിരക്കഥയും
സംഭാഷണവും ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ചൈത്രവും അനിലന്‍
കാവനാടും ചേര്‍ന്നാണ്. സുരേഷ് ചൈത്രം, സോണി വിദ്യാധരന്, അബിശങ്കര്, അഖില്‍ രാജ്
കാപ്പുകുളങ്ങര, കെ.വി.ജ്യോതിലാല്‍, വിപിന്‍ കുമാര്‍, അശോകന്, രാജി ആലപ്പുഴ, മിനി
ശ്രീകുമാര്‍, ശ്രീജ, ആനി എന്നിവര്‍ക്കൊപ്പം ബേബി ജിംന (കിങ്കിണി) യും ചിത്രത്തില്‍
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ, എഡിറ്റിംഗ്, സ്പെഷ്യല്‍
എഫക്ട് വിജിന് കണ്ണന്, അസി.ഡയറക്ടര്‍ അനന്തു.എസ്. അരവിന്ദ്, അസോസിയേറ്റ്
ഡയറക്ടര്‍ ഷിജു പുത്തൂര്‍. സ്റ്റില്‍സ് റോണാ റിബേറോ, പരസ്യകല വേണു രോഹിണി എന്നിവര്‍
നിര്‍വ്വഹിക്കുന്നു.
കൊല്ലം ആസ്ഥാനമായി ആരംഭിച്ച ചൈത്രം ഫിലിം സൊസൈറ്റി
ജില്ലയിലെ സ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂസ് പേപ്പര്‍ ബോയ്
പ്രദര്‍ശിപ്പിക്കും. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂള് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിനിയായ ബേബി ജിംന ഇരിങ്ങാലക്കുട നടവരമ്പ ചെങ്ങിനിയാടന്‍ വീട്ടില്‍
ജോണ്സണ് ചെങ്ങിനിയാടന്റെയും ജോളി ജോണ്‍സിന്റെയും പുത്രിയാണ്. മുന്‍പ് ബുധനൂര്‍
ഭട്ടതിരി എന്ന ചരിത്ര സിനിമയിലും അഭിനയിച്ച് ജിംന തന്റെ കഴിവ് തെളിയിച്ചിരുന്നു.
നാളെയുടെ വാഗ്ദാനമാണ് ഈ കൊച്ചു അഭിനേത്രി എന്നതില്‍ യാതൊരു സംശയവുമില്ല... പുതുമുഖ
ബാലതാരങ്ങളെ തേടുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സിനിമയിലോ, പരസ്യങ്ങളിലോ,
ആല്ബങ്ങളിലോഈ കുഞ്ഞിന്റെ കഴിവിനെ സധൈര്യം പരീക്ഷിച്ചു നോക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പര്‍: 9497178928, 8547494493.