തെലുങ്ക് സിനിമാ പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ഗൌതമി പുത്രസതകര്ണ്ണിയും ഖൈദി നമ്പര്‍ 150. രണ്ടും ടോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും സംക്രാന്തിയ്ക്ക് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സംക്രാന്തി നമ്മുടേതാണ് എന്ന അല്ലു അര്‍ജ്ജുന്റെ പരാമര്‍ശം ബാലകൃഷ്ണ ആരാധകരില്‍ വലിയ നീരസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചിരഞ്ജീവിയുടെ ബന്ധു കൂടിയായ അല്ലു പറഞ്ഞതിന്റെ അര്‍ത്ഥം എല്ലാവരും ബാലകൃഷ്ണ ചിത്രം ഒഴിവാക്കി ചിരഞ്ജീവി ചിത്രമായ ഖൈദി നമ്പര്‍150 കാണണമെന്നാണെന്ന് ബാലയ്യയുടെ ആരാധകര്‍ പറയുന്നു. എന്തായാലും അല്ലുവിന്റെ കമന്റ് ടോളിവുഡില്‍ സംസാരവിഷയമാണ്. കൂടാതെ ബാലകൃഷ്ണയുടെ ആരാധകര്‍ താരത്തെ സോഷ്യല്‍ മീഡിയയില്‍ ട്രോളാനും തുടങ്ങിയിട്ടുണ്ട്.