Image

മാപ്‌സിന് പുതിയ നേതൃത്വം

Published on 30 December, 2016
മാപ്‌സിന് പുതിയ നേതൃത്വം

      ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ മാവൂര്‍കാരുടെ കൂട്ടായ്മയായ മാവൂര്‍ ഏരിയ പ്രവാസി സംഘത്തിന് (മാപ്‌സ്) പുതിയ നേതൃത്വം. ദമാം പാരഗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി മാപ്‌സിന്റെ ഉപദേശക സമിതി അംഗം മുഹമ്മദലി പാഴൂര്‍ ഉദ്ഘാടനം ചെയ്തു. വളപ്പില്‍ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാപ്‌സിന്റെ സ്ഥാപകരില്‍ ഒരാളും ചാരിറ്റി കണ്‍വീനര്‍ കൂടിയായ കബീര്‍ മാവൂരിന് യാത്രയയപ്പ് നല്‍കി. മാപ്‌സിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ബഷീര്‍ ബാബു കുളിമാടും ചെലവ് കണക്കുകള്‍ ട്രഷറര്‍ സമീര്‍ നേച്ചയില്‍ അവതരിപ്പിച്ചു. ഹംസ എറക്കോടന്‍, കബീര്‍ മാവൂര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് മാവൂര്‍, സമദ് മാവൂര്‍ എന്നിവര്‍ സംസാരിച്ചു. 

തുര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികളായി വളപ്പില്‍ മുഹമ്മദ് മാസ്റ്റര്‍ (പ്രസിഡന്റ്), നൗഷാദ് മാവൂര്‍ (ജനറല്‍ സെക്രട്ടറി), ബഷീര്‍ബാബു കൂളിമാട് (വര്‍ക്കിംഗ് സെക്രട്ടറി), ഷമീര്‍ നെച്ചായില്‍ (ട്രഷറര്‍), മുഹമ്മദ് കുട്ടി മാവൂര്‍, ഹംസ എറക്കോടന്‍, റിന്‍സിത്ത് ചെറൂപ്പ (വൈസ് പ്രസിഡന്റ്മാര്‍), സലിം ജുബാറ, യഹ്ക്കൂബ് എറക്കോടന്‍, ഷമീര്‍ വെള്ളലശേരി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും ഉസ്മാന്‍ താത്തൂര്‍, ദീപക് ചെറൂപ്പ (ആട്‌സ് കണ്‍വീനര്‍മാര്‍), കെ.ടി. ഷിഹാബ്, ജൈസല്‍, ജവാദ് (സ്‌പോട്‌സ് കണ്‍വീനര്‍മാര്‍), അലി പുത്തോട്ടത്തില്‍, സമദ് മാവൂര്‍ (ചാരിറ്റി കണ്‍വീനര്‍മാര്‍), ഹക്കീം ചെറൂപ്പ, സുബൈര്‍ ജുബാറ (മീഡിയ കണ്‍വീനര്‍മാര്‍) വനിതാ കണ്‍വീനറായി നൂര്‍ജഹാന്‍ ഹംസ എറക്കോടനെയും പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവ് മെംബര്‍മാരെയും തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക