Image

മമ്മൂട്ടിയും മോഹന്‍ലാലുമല്ല പ്രതിഫലത്തില്‍ താരം നയന്‍സാണ്

Published on 03 January, 2017
മമ്മൂട്ടിയും മോഹന്‍ലാലുമല്ല പ്രതിഫലത്തില്‍ താരം നയന്‍സാണ്


തുടക്കം മുതല്‍ പ്രധാന്യമുള്ള റോളുകള്‍ ലഭിച്ച ഭാഗ്യ താരമാണ് നയന്‍താര. മലയാളത്തില്‍ അഭിനയം ആരംഭിച്ച നയന്‍സ് പിന്നീട് തെന്നിന്ത്യയുടെ താര റാണി ആകുന്നതാണ് ആരാധകര്‍ കണ്ടത്. വിവാദങ്ങള്‍ പലപ്പോഴും തലപൊക്കിയെങ്കിലും ഇതിനൊന്നും ചെനവികൊടുക്കാതെയാണ് നയന്‍സിന്റെ യാത്ര.

പലപ്പോഴും നായിക പ്രധാന്യമുള്ള വേഷങ്ങള്‍ നയന്‍സിന് ലഭിച്ചു. ഗ്ലാമറാകേണ്ട ചിത്രങ്ങളില്‍ ഒരു മടിയും കാട്ടാതെ അതിനും നയന്‍താര തയ്യാറായി. തുടര്‍ച്ചെയുള്ള വിജയങ്ങളാണ് നയന്‍സിന്റെ കരിയറിലുള്ളത്. ഒരു സിനിമയ്ക്ക് മൂന്നുകോടി പ്രതിഫലം നയന്‍സ് വാങ്ങിയിരുന്നത് എന്നാണു നിര്‍മ്മാതാക്കള്‍ പറഞ്ഞത്. തുടര്‍ച്ചയായി നയന്‍താരയുടെ സിനിമകളുടെ വന്‍വിജയം പിന്നീട് പ്രതിഫലം നാലുകോടിയിലെത്തിച്ചു. അതേസമയം ഏറെ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണെങ്കില്‍ ഏഴുകോടി നല്‍കേണ്ടി വരും. അവിടെ ഒരു വിട്ടുവീഴ്ചയുമില്ല. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

എന്നാല്‍ നാല് കോടിയില്‍ ഒധികം ഒരു രൂപ പോലും നയന്‍സിന് കൊടുക്കില്ല എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇതൊന്നും കേട്ടു നയന്‍താരയ്ക്കു കുലുക്കമില്ല. എന്റെ ഡേറ്റ് വേണമെങ്കില്‍ ഞാനാണു പ്രതിഫലം തീരുമാനിക്കുന്നത്. എന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രം ഡേറ്റ് കൊടുക്കും. ഇതാണ് നയന്‍സിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക