Image

സല്‍മാന്റെ ട്യൂബ് ലൈറ്റ് പാര്‍ട്ടിയില്‍ കത്രീന

Published on 04 January, 2017
സല്‍മാന്റെ ട്യൂബ് ലൈറ്റ് പാര്‍ട്ടിയില്‍ കത്രീന


വേര്‍ പിരിഞ്ഞെങ്കിലും കലഹിക്കാതെ എങ്ങനെ ജീവിക്കാം എന്നതിന് ഉദാഹരണമാണ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന് കൈഫും. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വേര്‍പിരിഞ്ഞിരുന്നു. പിരിഞ്ഞെങ്കിലും ഇരുവരും പരസ്പരം സ്‌നേഹ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരു ദേഷ്യവും ഇരുവര്‍ക്കുമില്ല. അടുത്തായി സല്‍മാന്റെ പുതിയ ചിത്രമായ ട്യൂബ്!ലൈറ്റിന്റെ സെറ്റില്‍ കത്രീന എത്തിയെന്നാണ് വിവരം.

ട്യൂബ്!ലൈറ്റിലെ ഒരു ഗാനത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് കത്രീന സെറ്റില്‍ എത്തുന്നത്. ഗാനത്തിന്റെ ചിത്രീകരണത്തിന് ശേഷം പാര്‍ട്ടിയിലും കത്രീന പങ്കെടുത്തു. സല്‍മാന്റെ സഹോദരി അര്‍പ്പിതയും കത്രീനയും കഴിഞ്ഞ ഇടയ്ക്കാണ് ഒരു പാര്‍ട്ടിയില്‍ ഒന്നിച്ചെത്തിയത്. സല്‍മാന്‍ കുടുംബത്തിലെ എന്ത് പാര്‍ട്ടി നടന്നാലും അതില്‍ കത്രീന പങ്കെടുക്കുക പതിവാണ്. ഗസ്റ്റ് ലിസ്റ്റില്‍ എപ്പോഴും കത്രീന കാണും.

വേര്‍പിരിയലിന് ശേഷം ഏക് ദ ടൈഗര്‍ എന്ന ചിത്രത്തില്‍ ഇരുവരും നായിക നായകന്മാരായി എത്തിയിരുന്നു. അലി അബ്ബാസ് ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ടൈഗര്‍ സിന്ത ഹെയിലും ഇരുവരുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക