കുവൈത്ത് : രാജ്യത്തെ പ്രമുഖ ബസ് സര്‍വീസ് കമ്പനിയായ സിറ്റി ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെജിഎല്‍, കെപിടിസി , സിറ്റി ബസ് എന്നീവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 200 ഫില്‍സ് 250 ആയും 250 ഫില്‍സ് 300 ആയും 300 ഉള്ളത് 350 ആയുമാണ് സിറ്റി ബസ് വര്‍ധിപ്പിച്ചത്. താമസത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും ഇഖാമ പുതുക്കലിനുമൊക്കെ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം വിദേശികള്‍ക്ക് ഇരുട്ടടിയാകും
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍