അല്‍കോബാര്‍: പ്രവാസി സാംസ്കാരിക വേദിയുടെയും സ്നേഹവേദി അല്‍കോബാര്‍ ഘടകത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലത്തെിയ പ്രമുഖ സാമ്പത്തികകാര്യ വിദഗ്ധനും യുഎഇ പ്രവാസി ഘടകം നേതാവുമായ അബ്ദുള്‍ സലാം ഒലയാട്ട് പരിശീലന പരിപാടി നിയന്ത്രിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തികള്‍ സ്വീകരിക്കേണ്ട നിലപാടുകളും സ്വഭാവരീതികളും ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ ഫലപ്രദമായി പ്രായോഗികമാക്കാമെന്ന് അദ്ദേഹം പ്രസന്റേഷന് സഹിതം വിശദീകരിച്ചു.
പ്രവാസി കോബാര്‍ മേഖല പ്രസിഡന്റ് കെ.ആര്. വിജയകുമാര്‍ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ഷാജഹാന് തിരുവനന്തപുരം, ദമാം മേഖല പ്രസിഡന്റ് രാജുനായിഡു, സ്നേഹവേദി ജനറല്‍ സെക്രട്ടറി ഉദയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം