ലക്നൗവില്‍ താമസ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര് മരിച്ചു
Published on 08 January, 2017
ലക്നൗ: ലക്നൗവില്‍ തൊഴിലാളികളുടെ
താമസ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര് മരിച്ചു. ആറ് പേര്‍ക്ക്
പരിക്കേറ്റു.ലക്നൗവിലെ ദാലിബാഗ് ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്
അപകടം.
അപകടം നടന്ന സമയത്ത് 35 തൊഴിലാളികളാണ് താത്കാലിക താമസ സ്ഥലത്ത്
ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ബഹാറീച്ച് ജില്ലക്കാരായ കൂലിപ്പണിക്കാരാണ്
മരിച്ചവര്‍. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാര്‍
താമസസ്ഥലത്തേക്ക് ഇടിച്ച് കയറിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ
ഉടന്‍ ലക്നൗവിലെ ട്രോമ സെന്ററില്‍ എത്തിച്ച് അടിയന്തര വൈദ്യ സഹായം
നല്കി.
അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍
ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവച്ച് പോലീസിനെ
ഏല്പിച്ചു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല